അഹാനയുടെ പെട്ടികൾ എടുക്കാൻ വന്നത് സംവിധായകനും നിര്‍മാതാവും! ഞങ്ങള്‍ക്കത് ശരിയായി തോന്നിയില്ല; സിന്ധു കൃഷ്ണ

നാന്‍സി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷനില്‍ പങ്കെടുക്കാന്‍ നായികയായ അഹാന കൃഷ്ണ എത്തുന്നില്ലെന്ന് കാണിച്ച് സംവിധായകന്റെ ഭാര്യയാണ് രംഗത്ത് വന്നത്. ഇതോടെ അഹാനയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുകയും ചെയ്തു.

ഈ സിനിമയുടെ സംവിധായകന്‍ മരണപ്പെടുക കൂടി ചെയ്തതോടെ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ ആരുമില്ലാതെയായി. ഒടുവില്‍ സംഭവിച്ചത് എന്താണെന്നും സിനിമയുടെ ലൊക്കേഷനില്‍ നടന്നതിനെ കുറിച്ചും അഹാന വെളിപ്പെടുത്തി. താന്‍ ലഹരിയ്ക്ക് അടിമയാണെന്ന് വരെ പറഞ്ഞ് നടന്ന സംഭവങ്ങളെ പറ്റിയുമൊക്കെ നടി വ്യക്തമാക്കി. ഈ വിഷയത്തില്‍ തനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ പറയുകയാണ് അഹാനയുടെ അമ്മ സിന്ധു കൃഷ്ണ.

ahaana

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുതിയ വിവാദങ്ങളെ പറ്റി താരമാതാവ് സംസാരിച്ചത്. 'അമ്മു (അഹാന) പറഞ്ഞ കാര്യങ്ങള്‍ കുറച്ച് പേര്‍ മനസിലാക്കി നല്ല രീതിയില്‍ പ്രതികരിച്ചു. മറ്റ് ചിലര്‍ വളരെ മോശമായിട്ടും കമന്റുമായി എത്തി. സംഭവിച്ചതൊക്കെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. മനു വീട്ടില്‍ വന്നാണ് സിനിമയുടെ കാര്യങ്ങള്‍ സംസാരിച്ചത്. കുറച്ച് ഹൈപ്പര്‍ ആണെങ്കിലും എല്ലാം നന്നായി പറഞ്ഞ് തന്നു. ഷൂട്ടിന്റെ ആദ്യ നാളുകളില്‍ ഞാനും അമ്മുവിനൊപ്പം ഉണ്ടായിരുന്നു. ചെന്ന അന്ന് മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ഞങ്ങള്‍ മാക്‌സിമം എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നവരായത് കൊണ്ട് നല്ല രീതിയില്‍ പോകാന്‍ ശ്രമിച്ചു.

Take a Poll

പറഞ്ഞ ഡേറ്റ് കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം ഏതാണ് ആ സിനിമയുടെ ഷൂട്ട് നീണ്ട് പോയിരുന്നു. മാത്രമല്ല ഇതേ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അമ്മുവിന് കൊവിഡ് പോലും വരുന്നത്. അന്ന് ക്രൂവിലുള്ള എല്ലാവരും കൊവിഡ് നെഗറ്റീവാണോ എന്ന് നോക്കിയിട്ടാണ് സെറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കാറുള്ളത്. പക്ഷേ ലൈറ്റിംഗിലുള്ള ഒരാളെ ചെക്ക് ചെയ്യാതെ കയറ്റി. അയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നു. ഇത് അമ്മുവടക്കം എല്ലാവര്‍ക്കും വൈറസ് ബാധിക്കാന്‍ കാരണമായി. അമ്മു അവിടെ സ്റ്റക്ക് ആയി പോയി. നല്ല ഫ്‌ളാറ്റ് ആയത് കൊണ്ട് കുഴപ്പമില്ലായിരുന്നു.

ആ സമയത്ത് കറക്ട് സമയത്ത് ഭക്ഷണം അടക്കം എല്ലാം മനു എത്തിച്ച് കൊടുത്തു. അങ്ങനെ അദ്ദേഹത്തിന് നല്ലൊരു വശം കൂടിയുണ്ട്. സെറ്റില്‍ അണ്‍പ്രൊഫഷണലിസം കാണിക്കുമെങ്കിലും നല്ലൊരു വശം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. അതും പറയാതിരിക്കാതെ വയ്യ. ഓരോ ഷോട്ട് കഴിയുമ്പോഴും കൈയ്യടിക്കുകയും അടിപൊളി എന്നുമൊക്കെ പറയും. ആരുടെ സീനായാലും മനു കട്ട് പറയുമ്പോള്‍ എക്‌സൈറ്റഡ് ആവും. എല്ലാ മനുഷ്യര്‍ക്കും നല്ലതും മോശവും ഉണ്ടാവും. ഞാന്‍ എല്ലാവരുടെയും നല്ല വശം കാണാനാണ് ശ്രമിക്കുന്നതെന്നും' സിന്ധു പറയുന്നു

ലൊക്കേഷനിലെത്തിയ ആദ്യ ദിവസമുണ്ടായ അനുഭവത്തെ കുറിച്ച് സിന്ധു പറയുന്നതിങ്ങനെയാണ്... 'അന്ന് ഷൂട്ടിങ്ങിന് കോട്ടയത്തേക്കാണ് ആദ്യമായി പോകുന്നത്. കാര്‍ യാത്ര അത്ര താല്‍പര്യമില്ലാത്തത് കൊണ്ട് ഞങ്ങള്‍ ട്രെയിനിലാണ് പോയത്. അവിടെ എത്തുന്നതിന് മുന്‍പേ ഞങ്ങള്‍ ഇത്ര സമയം കൊണ്ട് എത്തുമെന്ന് അവരോട് പറഞ്ഞ് കൊണ്ടേയിരുന്നു. പക്ഷേ ആരും വന്നില്ല. കുറേ നേരം കാത്ത് നിന്നിട്ടും ആരും വരാതെ ആയതോടെ മനുവിനെ വിളിച്ച് പറഞ്ഞു.

ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് മനുവും ആ സമയത്ത് അമേരിക്കയില്‍ നിന്നും വന്ന നിര്‍മാതാവായ ആളുമാണ് റെയില്‍വേ സ്റ്റേഷനിലേക്ക് വന്നത്. അയാളായിരുന്നു ആദ്യം ഈ സിനിമയുടെ നിര്‍മാതാവ്. സ്‌റ്റേഷനിലെത്തിയ അവര്‍ തന്നെ ഞങ്ങളുടെ പെട്ടികള്‍ എടുത്തു. സംവിധായകനും നിര്‍മാതാവും എങ്ങനെ നായികയുടെ പെട്ടികള്‍ എടുക്കുമെന്ന് കരുതി ഞങ്ങളതിന് സമ്മതിച്ചില്ല. ഞങ്ങള്‍ക്കത് ശരിയായി തോന്നിയില്ല. എന്നാല്‍ അതിലൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് അവരാണ് ഞങ്ങളെ കൂട്ടി കൊണ്ട് പോവുന്നത്.

അമ്മുവിന് പുറമേ സീനിയര്‍ ആയിട്ടുള്ള താരങ്ങളും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ വന്ന് ഒന്നോ രണ്ടോ ദിവസം അഭിനയിച്ച് പോകും. ആ സമയത്തൊക്കെ സെറ്റ് വളരെ ഡീസന്റായിട്ടാണ് പോവുക. അതുകൊണ്ട് അവര്‍ക്ക് കുഴപ്പമൊന്നും തോന്നിയില്ല. പിന്നെ പ്രൊഡക്ഷനില്‍ സഹായിച്ച ധാരാളം ആളുകളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മുവിനൊപ്പം കോംപിനേഷനും ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ആ കഥാപാത്രം അര്‍ജുന്‍ അശോകനാണ് ചെയ്തതെന്നും,' സിന്ധു കൃഷ്ണ വ്യക്തമാക്കുന്നു.

FAQs
വിവാദമായ അഹാനയുടെ സിനിമയേതാണ്?

 നവാഗത സംവിധായകൻ ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാൻസി റാണി. അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഈ ചിത്രം ഏപ്രിലിൽ റിലീസിനൊരുങ്ങുകയാണ്. എന്നാൽ സിനിമ പൂർത്തിയാക്കുന്നതിന് മുൻപ് സംവിധായകനായ മനു മരണപ്പെടുകയായിരുന്നു. ഇതിൻ്റെ ചിത്രീകരണത്തിനിടെ ദുരനുഭവം ഉണ്ടായതിനെ തുടർന്ന് നായികായ അഹാന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ നിന്നും വിട്ട് നിന്നിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. 

Filmibeat Entertainment

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X