»   » പനിയായിട്ടും വിശ്രമമില്ല, പുതിയ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് തിരക്കഥാകൃത്ത്

പനിയായിട്ടും വിശ്രമമില്ല, പുതിയ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് തിരക്കഥാകൃത്ത്

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമയോടുള്ള മോഹന്‍ലാലിന്റെ ആത്മാര്‍ത്ഥതയെ കുറിച്ച് മുമ്പ് പലരും പറഞ്ഞിട്ടുണ്ട്. ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കിയിട്ടേ ലാല്‍ മറ്റൊരു കാര്യത്തിലേക്ക് കടക്കൂ. ഇപ്പോള്‍ ജിബു ജേക്കബ് ചിത്രമായ 'മുന്തരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിലാണ് ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ചിത്രീകരണത്തിനിടെ മോഹന്‍ലാലിന് ചെറിയൊരു പനി വന്നു. ഡോക്ടര്‍ വന്ന് പരിശോധിച്ച് മരുന്നും നല്‍കി. നല്ല ക്ഷീണമുണ്ട്. എന്നിട്ടും ലാല്‍ അതൊന്നും കാര്യമാക്കാതെ ഷോട്ട് റെഡി എന്ന് പറഞ്ഞതും ക്യാമറയ്ക്ക് മുമ്പില്‍ എത്തി. ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജ് പറയുന്നു.

പനിയോ ആര്‍ക്ക്

ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ ലാലിന്റെ മുഖത്ത് ഒരു ക്ഷീണവും ഉണ്ടായിരുന്നു. തകര്‍പ്പന്‍ അഭിനയപ്രകനമായിരുന്നു.

അതിശയം തോന്നും

നോക്കി നില്‍ക്കുന്നവര്‍ അതിശയപ്പെട്ടു പോകുന്നതായിരുന്നുവത്രേ ലാലിന്റെ അഭിനയം. സിന്ധുരാജ് പറയുന്നു.

പഞ്ചായത്ത് സെക്രട്ടറിയായി ലാല്‍

ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

നായിക

മീനയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

ലാലേട്ടന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Sindu Raj about Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam