സിങ്കം 2 ഹിന്ദിയില്‍, കാജലിനെ വെട്ടി കരീന
സൂര്യയുടെ സിങ്കം തമിഴ്‌നാട്ടില്‍ വേട്ടയാടി വിജയം കൊയ്തപ്പോള്‍ മലയാളത്തിലൊഴികെ മറ്റ് പല ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്തിരുന്നു. മലയാളികല്‍ തമിഴ് പടം തന്നെ നല്ലവണ്ണം ആസ്വദിച്ചു എന്നത് വേറെ കാര്യം. തെലുങ്കിലും കന്നടയിലും ബോളിവുഡിലും സിങ്കം വിലസി.
സിങ്കം കണ്ടവര്‍ക്ക് അതിന്റെ ബാക്കിയും കാണണ്ടേ. അതെ കാണണം. അങ്ങനെ സിങ്കം 2 ഉം റിമേക്കിനൊരുങ്ങു. ഹിന്ദിയിലാണ് ആദ്യം റിമേക്ക് ചെയ്യുന്നത്. രോഹിത്ത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനെ നായകനാക്കിയ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ്.

സൂര്യ ചെയ്ത ദൊരസിങ്കത്തിന്റെ വേഷം അജയ് ദേവഗണ്‍ ചെയ്യും. കരീന കപൂറാണ് നായികയായെത്തുന്നത്. സിങ്കത്തിന്റെ ആദ്യ പതിപ്പ് ഹിന്ദിയില്‍ ഒരുക്കിയപ്പോള്‍ കാജല്‍ അഗര്‍വാളായിരുന്നു നായിക. തമിഴില്‍ രണ്ട് ചിത്രത്തിലും അനുഷ്‌ക തന്നെയാണ് വേഷമിട്ടത്. ഹന്‍സിക ചെയ്ത വേഷം ഹിന്ദിയിലെത്തുമ്പോള്‍ ഏറ്റെടുക്കുന്നത് അമോല്‍ ഗുപ്തയാണ്. ആദ്യ പതിപ്പിന് ബോളിവുഡില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. സിങ്കം 2വിലും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും


Click it and Unblock the Notifications











