എല്ലാം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി, അദ്ദേഹം എന്റെ മുൻപങ്കാളിയാണ്! ഇനി പറയാന്‍ താല്‍പര്യമില്ല; അഭയ
ഗായിക അഭയ ഹിരണ്‍മയിയും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുണ്ടായിരുന്ന ലിവംഗ് റിലേഷന്‍ഷിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പതിനാല് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2022 ലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു വേര്‍പിരിഞ്ഞുവെന്ന് ഇരുവരും വെളിപ്പെടുത്തുന്നത്.
വൈകാതെ ഗോപി സുന്ദര്‍ മറ്റ് ചില റിലേഷന്‍ഷിപ്പുകളിലേക്ക് പോവുകയും അഭയ സംഗീത ലോകത്ത് സജീവമാവുകയും ചെയ്തു. ഇപ്പോള്‍ കൈ നിറയെ പാട്ടുകളുമായി തിരക്കുകളിലാണ് ഗായിക. വീണ്ടും മുന്‍പങ്കാളിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നാണ് അഭയയിപ്പോള്‍ പറയുന്നത്.

പാട്ട് പാടി കൊണ്ട് അഭയ സംഗീതത്തിലേക്ക് കടന്ന് വന്നത് ഗോപി സുന്ദറിനൊപ്പമാണ്. എന്നാല്‍ തന്റെ സംഗീത ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ പൂര്‍ണമാവില്ലെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നാണ് അഭയ പറയുന്നത്. അടുത്തിടെ സമകാലിക മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക.
'ഗോപി സുന്ദറിനൊപ്പമുള്ള പാട്ട് ജീവിതം ആരംഭിച്ചതിനെപ്പറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി അഭയ പറയുന്നത്. കഴിഞ്ഞ കാര്യത്തെ കുറിച്ചാണ് ചോദിക്കുന്നത്. പേഴ്‌സണലായിട്ടുള്ള കാര്യമാണത്. അത് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് വര്‍ഷത്തോളമായി. അതിന് ശേഷമുള്ള പുതിയ ജീവിതത്തെ പറ്റി ചോദിക്കുകയാണെങ്കില്‍ ഉത്തരം പറയാം.

അദ്ദേഹം എന്റെ മുന്‍പങ്കാളിയാണ്. ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയുമ്പോള്‍ അദ്ദേഹത്തിനെ കുറിച്ചും പറയേണ്ടതായി വരും. അതെനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. മുന്‍പ് പലയിടത്തും ഞാനത് തുറന്ന് സംസാരിച്ചിട്ടുണ്ട്. ആ ബ്രേക്കപ്പ് നടക്കുന്ന സമയം ആയത് കൊണ്ടാണ് അതിലൊരു ക്ലാരിറ്റി വരുത്തിയത്.
ശരിക്കും മറ്റുള്ളവര്‍ക്ക് ക്ലാരിറ്റി കൊടുക്കേണ്ട ആവശ്യം പോലുമില്ല. എന്നിരുന്നാലും അതൊക്കെ ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞു എന്നേയുള്ളു. അത് കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഇത്രയുമായി. മൂന്ന് വര്‍ഷത്തിന് ശേഷവും വീണ്ടും ഇതിനെ കുറിച്ച് തന്നെയുള്ള ചോദ്യങ്ങള്‍ വന്ന് കൊണ്ടേയിരിക്കുകയാണ്.
എന്റെ സംഗീത ജീവിതത്തില്‍ ഈ വ്യക്തിയെ കുറിച്ച് മാത്രം സംസാരിച്ചാലെ കംപ്ലീറ്റ് ആവൂ എന്ന് പറയാന്‍ പറ്റില്ല. കാരണം അത് കഴിഞ്ഞ് പോയി. ഇനി അതിനെ കുറിച്ച് സംസാരിച്ചത് കൊണ്ട് കാര്യമില്ല. സംഭവിച്ചതെല്ലാം നല്ലതാണെന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളു. കഴിഞ്ഞ് പോയ സംഭവങ്ങളെ പറ്റി വീണ്ടും ചോദിക്കുമ്പോള്‍ ആളുകളും അത് തന്നെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കും. അതിനെനിക്ക് താല്‍പര്യമില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. അതുകൊണ്ട് മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതെന്നും' അഭയ വ്യക്തമാക്കുന്നു.


Click it and Unblock the Notifications