സഹോദരിയെ കല്യാണം കഴിപ്പിച്ചു വിട്ടാല്‍ പ്രശ്‌നം തീരും! ആ സഹോദരി ഞാനാണ്, ആശയം വ്യക്തമാക്കാന്‍ അഭിരാമി സുരേഷ്

നടന്‍ ബാലയുമായിട്ടുള്ള ഗായിക അമൃത സുരേഷിന്റെ ദാമ്പത്യ പ്രശ്‌നങ്ങള്‍ വലിയ വിവാദങ്ങളായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പ്രശ്‌നങ്ങളെ പറ്റി തുറന്നു സംസാരിച്ചു. ബാലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് അമൃത പറഞ്ഞത്.

ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിന്റെ അവസ്ഥകളെക്കുറിച്ച് അമൃതയും സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും പങ്കുവെച്ച എഴുത്ത് ശ്രദ്ധേയമാവുകയാണ്... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങള്‍ അനുഭവിച്ച വേദനകളെല്ലാം മറികടന്ന് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഇനി അനാവശ്യമായിടത്തേക്ക് വലിച്ചിടരുതെന്നുമാണ് അമൃത പറഞ്ഞത്.

abhirami-suresh-amrutha

ഇതേ പോസ്റ്റ് പങ്കുവെച്ച് അഭിരാമിയും എത്തി. എന്നാല്‍ അമൃതയുടെ ജീവിതം തകരുന്നതിന് കാരണം സഹോദരി കൂടെയുള്ളതാണെന്ന് തുടങ്ങി വളരെ മോശമായ രീതിയിലാണ് ചിലര്‍ അഭിരാമിയോട് സംസാരിച്ചത്. തന്റെ പോസ്റ്റിന് താഴെ കമന്റിട്ടവര്‍ക്കുള്ള മറുപടി കൃത്യമായി അഭിരാമി കൊടുക്കുകയും ചെയ്്തിട്ടുണ്ട്.

'നിങ്ങളുടെ ജീവിതം ഓക്കെ ആവണമെങ്കില്‍ ആദ്യം സഹോദരിയെ കല്യാണം കഴിപ്പിച്ചു വിടുക. എല്ലാം ഓക്കെ ആവുമെന്നും ഇക്കാര്യത്തില്‍ എന്നെ വിശ്വസിക്കാമെന്നുമാണ്' ഒരാള്‍ അഭിരാമിയെ കുറിച്ച് കമന്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ 'നിങ്ങള്‍ പറഞ്ഞ ആ സഹോദരി ഞാനാണെന്നും നിങ്ങള്‍ പറഞ്ഞ കാര്യം ദയവായി വ്യക്തമാക്കൂ... എന്നും അഭിരാമി പറഞ്ഞു.

വെറുതെ അഭിപ്രായം പറയുകയും ഒരു ഷോമാന്‍ഷിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനേക്കാള്‍ എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിക്കൂ... എന്നാണ് അഭിരാമി വിമര്‍ശകനോട് പറഞ്ഞത്.

ഇതിന് പിന്നാലെ വേറെയും ആളുകള്‍ പരിഹാസവുമായി എത്തി... 'ഒന്നാമത് തലയ്ക്കു വട്ടു പിടിച്ചിരിക്കുവാ. അപ്പോഴാണ് നീണ്ട ഒരു ലേഖനം. ദയവായ് നിങ്ങളുടെ കുടുംബ പ്രശ്‌നങ്ങള്‍ നാട്ടുകാരെ അറിയിക്കരുത്...' എന്നും ഒരാള്‍ ഗായികയോട് പറഞ്ഞു. 'ചേട്ടാ... പേര്‍ളി, കെഎല്‍ ബ്രോ... തുടങ്ങി ഒത്തിരി ആളുകളൊക്കെ ചെയ്യുന്നത് ഫാമിലി വ്‌ലോഗിങ് ആണ്.

abhirami-suresh

ഒരാള്‍ കാരണം ആണ് ഞങ്ങളുടെ ഫാമിലി വ്‌ലോഗ്‌സ് ബുള്ളിങ്ങിന് വകയായത്. പിന്നെ കമന്റ് ചെയ്യുമ്പോ തലക്ക് വട്ടില്ലേ? വട്ടുണ്ടെങ്കില്‍ കമന്റ് ചെയ്യാതിരിക്കുക. എന്തിനാ വെറുതെ ഇങ്ങനെ? കുടുംബ കാര്യങ്ങള്‍ സന്തോഷത്തോടെ അറിയിക്കുന്നതാണ് ഫാമിലി വ്‌ളോഗിംഗ്. അതാണ് എന്നും ചെയ്തിട്ടുള്ളത്. അത് പ്രശ്‌നങ്ങളുടെ ലെവലിലേക്കെത്തിച്ചതും ഞങ്ങളെ വേട്ടയാടിയതുമായ ആളോട് പോയി പറയുക ഇതെന്നും' അഭിരാമി കൂട്ടിച്ചേര്‍ത്തു...

നടന്‍ ബാലയും അഭിരാമിയുടെ സഹോദരിയും ഗായികയുമായ അമൃത സുരേഷും 2009 ലാണ് വിവാഹിതരാവുന്നത്. പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ മകള്‍ ജനിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. അന്ന് മുതല്‍ മകളെ കാണുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമായി ബാല രംഗത്ത് വരാറുണ്ട്. അത്തരത്തില്‍ മകളെ കുറിച്ച് പറഞ്ഞത് ഇഷ്ടപ്പെടാതെ താരപുത്രി രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഇനി മകളെ പറ്റിയോ മുന്‍ഭാര്യയെ കുറിച്ചോ ഒന്നും പറയില്ലെന്ന തീരുമാനത്തിലാണ് ബാല.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X