അമ്മയെ ഏറെ ഇഷ്ടം!! അമൃതയുടെ ഹൃദയത്തില്‍ തൊട്ട ചിത്രവുമായി മകൾ പപ്പു
മലയാളി പ്രേക്ഷകർ സുപരിചിതയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ പിന്നണിഗാന രംഗത്ത ചുവട് ഉറപ്പിച്ച അമൃത സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ്. അമൃതയും സഹേദരി അഭിരാമിയും ചേർന്നുള്ള മ്യൂസിക്കൽ ബാൻഡും വ്ളോഗുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ സജീവമാണ്. ഇതിലൂടെ അമൃതയ്ക്കും അഭിരാമിക്കും മാത്രമല്ല മകൾ അവന്തികയ്ക്കും കൈനിറയെ ഫാൻസാണ്. വ്ളോഗിൽ പപ്പുവെന്ന അവന്തികയും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

മകൾ വരച്ച ചിത്രം അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും ഒരു ചിത്രം വരക്കാമോ എന്നായിരകുന്നു ചോദ്യം. ഉത്തരമായി അമ്മ എന്ന് എഴുതിയ ശേഷം അമൃതയുടെ ചിത്ര വരയ്ക്കുകയായിരുന്നു. കാരണം അമ്മ തനിയ്ക്ക് തമാശ പാട്ടുകൾ പാടി തരുമെന്നും പപ്പു കൂട്ടിച്ചേർത്തിട്ടുണ്ട്.
പപ്പു പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. . പ്രോമീസ് ഓഫ് ലവ് എന്ന ഗാനവുമായിട്ടാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. മകളുടെ പാട്ടിന്റെ വീഡിയോ അമൃത ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു . മികച്ച പ്രതികരണമാണ് കുട്ടി പാട്ടിന് ലഭിച്ചിരിക്കുന്നത്. അമ്മയുടെ വഴിയെ തന്നെയാണ് മകളൊന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications