ആകെ കൈവശമുണ്ടായിരുന്നത് സീറോ ബാലന്‍സ് അക്കൗണ്ടായിരുന്നു!! ഇന്നലകളെ കുറിച്ച് അമൃത സുരേഷ്
തന്റെ ജീവിതത്തിൽ ആളുകൾ അറിയാത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്ന് അമൃത തുറന്നു പറഞ്ഞിരിക്കുകയാണ്
ഏഷ്യനെറ്റ് അവതരിപ്പിച്ച ഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. പ്രേക്ഷക ശ്രദ്ധ ലഭിച്ച റിയാലിറ്റി ഷോയായിരുന്നു അത്. അതിനാൽ തന്നെ അമൃതയ്ക്ക് ജനങ്ങൾക്കിടയിൽ ഇറങ്ങി ചെല്ലാൻ അധികം സമയം വേണ്ടി വന്നില്ല. ഷോയിലൂടെ തന്നെ താനെരു മികച്ച സിംഗറാണെന്ന് അമൃത തെളിയിച്ചിരുന്നു.

അമൃതയെ കുറിച്ച് ആദ്യം കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഓടി എത്തുന്ന സ്റ്റാർ സിംഗർ വേദിയിലെത്തിയ ആ തൊട്ടവാടി പെൺകുട്ടിയെയാണ്. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ആ പെൺകുട്ടിയിൽ നിന്ന് മൈലുകൾ അകലെയാണ് അമൃത. രൂപത്തിൽ മാത്രമല്ല മനസ്സിലും ഗംഭീര മോക്കോവറാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിൽ ആളുകൾ അറിയാത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്ന് അമൃത തുറന്നു പറഞ്ഞിരിക്കുകയാണ്. യൂട്യൂബ് ചാനലായ ജോഷ് ടോക്കില്‍ സംസാരിക്കുകയായിരുന്നു പ്രിയ ഗായിക ഇതിനെ കുറിച്ച് പറഞ്ഞത്.

റിയാലിറ്റി ഷോയിലെ അമൃതയല്ല
പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. സംഗീത മത്സര വേദിയിൽ സ്വപ്നത്തോടെ നടന്നു കയറുന്ന അമൃതയെ മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. എന്നാൽ അതിനപ്പുറം ജനങ്ങൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് അമൃത പറയുന്നു. പഠിത്ത ഉപേക്ഷിച്ച് നടന്നു കയറിയ പല വഴികളും പേടി സ്വപ്നമായിരുന്നു. അന്ന് ഇതിനെ കുറിച്ച് ആരോടും പറഞ്ഞില്ല. ഒരുപാട് കരയുക മാത്രമായിരുന്നു ചെയ്തിരുന്നത്.

പ്രതികരിച്ചപ്പോൾ അഹങ്കാരിയാക്കി
ആദ്യകാലങ്ങളിൽ താൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് ഉള്ളിലൊത്തുക്കി. അന്ന് അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നായിരുന്നു പ്രതികരണം. എന്നാൽ പ്രതികരിക്കാൻ തുടങ്ങിയപ്പോഴോ എല്ലാവരും തന്നെ അഹങ്കാരിയാക്കി. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന എല്ലാ പെൺകുട്ടികളും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകും. അന്ന് തനിയ്ക്ക് താങ്ങും തണലുമായത് എന്റെ കുടുംബമായിരുന്നു- അമൃത പറഞ്ഞു

ജീവിതം മാറ്റി മറിച്ച വാക്കുകൾ
ജീവിതം ഇനി എന്ത് എന്നുളളത് അന്ന് തന്റെ മുന്നിൽ ചോദ്യ ചിഹ്നമായിരുന്നെന്ന് അമൃത പറയുന്നു. മനസ്സിൽ തോന്നിയ വാക്കുകൾ ജീവിതത്തിൽ എഴുതി വയ്ക്കുന്ന ശീലം തനിയ്ക്കുണ്ട്. അന്ന് ഞാൻ ഒരുപാട് എഴുതിയ വാക്കായിരുന്നു ഹൗ. ഇനി എങ്ങനെ... ഹൗ പിന്നീട് ഹു ആയി. അത് തന്നെയായിരുന്നു ജീവിതം മാറ്റി മറിച്ചതും.

ഇന്നലകളിലെ അമൃത സുരേഷ്
ഇന്ന് തന്റെ മകളുടെ കൈ പിടിച്ചു നിൽക്കുമ്പോൾ താൻ എത്ര ശക്തയാണെന്ന് തിരിച്ചറിയുകയാണ്.10 വർഷം മുൻപുള്ള അമൃത സുരേഷ് ചെറിയ കാര്യങ്ങൾക്കു പോലും പൊട്ടിക്കരയുന്ന വ്യക്തിയായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. താൻ ആരാണെന്ന് അറിയാമെന്നും താരം പറഞ്ഞു. നിങ്ങൾ ആദ്യം ആരാണെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിൽ വിജയിക്കണമെങ്കിൽ
ജീവിതത്തിൽ എല്ലാവർക്കും തെറ്റ് പറ്റും. അത് തിരിച്ചറിഞ്ഞ് തിരുത്താൻ ശ്രമിക്കുക. എങ്കിൽ മാത്രമേ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയുളളൂ. കൂടാതെ എന്റെ മകൾ ഒരിക്കലും ഒരു ദുർബലയായ അമ്മയുടെ മകളായി അറിയപ്പെടരുത്. അവൾ വളരെ ബോൾഡായ ഒരു അമ്മയുടെ മകളായി തന്നെ ജീവിക്കണം. ആ ലക്ഷ്യമാണ് തന്നെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അമൃത സുരേഷ് പറയുന്നു.


Click it and Unblock the Notifications











