ലേശം ഉളുപ്പുണ്ടോ ചേട്ടാ! ഗോസിപ്പ് എന്ന് പറഞ്ഞാല്‍ അങ്ങനെ കൊടുക്കണം! ആഞ്ഞടിച്ച് അഞ്ജു ജോസഫ്!

വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ ഗായികമാരിലൊരാളാണ് അഞ്ജു ജോസഫ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെയായാണ് കൂടുതല്‍ പേരും അഞ്ജുവിനെ ശ്രദ്ധിച്ചത്. മികച്ച പിന്തുണയായിരുന്നു ഈ ഗായികയ്ക്ക് ലഭിച്ചത്. തേഡ് റണ്ണര്‍ അപ്പായിരുന്നു അഞ്ജു. റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായാണ് അഞ്ജു പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. ഡോക്ടര്‍ ലവിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം, അലമാര, അവരുടെ രാവുകള്‍, കെയര്‍ ഓഫ് സൈറാബാനു തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഞ്ജുവിന്‍രെ ഗാനമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഞ്ജുവിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ശക്തമായ ആരാധകപിന്തുണയാണ് അഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം താന്‍ പങ്കെടുത്ത അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചവര്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജു ഇപ്പോള്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായിരുന്നു.

Anju Joseph

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചിരുന്നു. ഒളിച്ചോടിപ്പോയെന്നും, താനൊരു മുസ്ലീമിനെ കല്യാണം കഴിച്ചുവെന്നുമുള്ള ഗോസിപ്പ് താന്‍ കേട്ടിരുന്നുവെന്നായിരുന്നു താന്‍ പറഞ്ഞത്. ഈ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണയുളവാക്കുന്ന തരത്തിലുള്ള തലക്കെട്ടുകളിലൂടെയായിരുന്നു പ്രചരിച്ചത്. എന്തിനാണ് ഇങ്ങനെ ചെയ്ത ഹിറ്റാക്കുന്നത്. ലേശം ഉളുപ്പുണ്ടോ ചേട്ടാ, ഈ തലക്കെട്ടെഴുതിയ ചേട്ടന്‍ പൊളിയാണ് , അന്യായമാണ് എന്നൊക്കെയായിരുന്നു അഞ്ജുവിന്റെ ഡയലോഗ്. നമുക്ക് ഇവിടെ ഒരു പൊങ്കാല ഇടാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരേയും ടാഗ് ചെയ്തായിരുന്നു അഞ്ജു പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെയായി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

അനു മോള്‍, മെറീന മൈക്കിള്‍ കുരിശിങ്കല്‍, തുടങ്ങി നിരവധി പേരാണ് അഞ്ജുവിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. സെന്‍സേഷണലൈസിങ്ങ് പരിപാടി കൊണ്ട് ഒരു രക്ഷയുമില്ലെന്നായിരുന്നു അനു മോളുടെ കമന്റ്. അളിയാ മെറീന മൈക്കിള്‍ എന്ന് ഒന്ന് അടിച്ച് നോക്കിയേ, തന്നെ തീവ്രവാദിയായി വരെ ഇത്തരക്കാര്‍ ചിത്രീകരിച്ചിട്ടുണ്ടെന്നായിരുന്നു മെറീനയുടെ കമന്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X