ആത്മഹത്യ ചെയ്യുന്നതാണ് അതിലും നല്ലതെന്ന് കേട്ടു! സ്‌നേഹം നിർത്താന്‍ പറ്റുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു

ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അഞ്ജു ജോസഫ്. മാസങ്ങള്‍ക്ക് മുന്‍പാണ് അഞ്ജു രണ്ടാമതും വിവാഹിതയാകുന്നത്. ഈ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

എന്നാല്‍ തന്റെ ആദ്യ വിവാഹ ജീവിതത്തെക്കുറിച്ചും അതില്‍ നിന്ന് പിന്മാറിയപ്പോള്‍ ഉണ്ടായ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും അഞ്ജു തുറന്നു സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അത്രയും കാലം സ്‌നേഹിച്ചിരുന്ന ഒരാളോടുള്ള സ്‌നേഹം എങ്ങനെ അവസാനിപ്പിക്കും എന്നതായിരുന്നു തനിക്ക് മുന്നിലുണ്ടായ ചോദ്യ ചിഹ്നമെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അഞ്ജു പറഞ്ഞത്.

anju-joseph

'ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയിട്ടും ബന്ധം അവസാനിപ്പിക്കാതെ പിടിച്ചു വച്ചിരുന്ന ഒരാളാണ് ഞാന്‍. അത് എന്റെ ഭാഗത്ത് പ്രശ്‌നമാണ്. മുന്നോട്ടുകൊണ്ടുപോകാന്‍ ആവാത്ത ഒരു ബന്ധത്തില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കേണ്ട എന്നത് ഒരുപാട് വൈകിയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ചില സാഹചര്യങ്ങളില്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുള്ളപ്പോള്‍ പോലും ട്രോമ ബോണ്ടിംഗ് കാരണം അവിടെ തന്നെ കുടുങ്ങി പോകാറുണ്ട്. ആ ആളും നമ്മളും തമ്മില്‍ യോജിച്ച് പോകില്ലെന്ന് മനസ്സിലാക്കിയാല്‍ പോലും കുട്ടികള്‍ എന്ന കാരണം കൊണ്ട് നില്‍ക്കുന്നവര്‍ ഉണ്ടാകും. ്‌സ്വിച്ചിട്ടപ്പോള്‍ ലൈറ്റ് കത്തിയില്ല എന്ന കാരണത്തിന് ഡിവോഴ്‌സ് ചെയ്യണമെന്ന് പറയുന്ന ആളല്ല ഞാന്‍. ഡിവോഴ്‌സ് ഒരിക്കലും എളുപ്പമല്ല.

വിവാഹമോ പ്രണയബന്ധമോ സൗഹൃദമോ പോലും അവസാനിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. വൈകാരികമായി ഏറെ തളര്‍ത്തുന്ന ഒന്നാണ് അത്. നിയമക്കുരുക്കുകള്‍ വേറെയും ഉണ്ടാവും. അതുകൊണ്ടുതന്നെ ഡിവോഴ്‌സിലൂടെ ആരും കടന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ ഒത്തുപോകാന്‍ ആയില്ലെങ്കില്‍ എന്തിനാണ് ബുദ്ധിമുട്ടുന്നത്?

സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതല്ലേ നല്ലത്. സമാധാനത്തോടെ നമ്മുടെ കുട്ടികളെ വളര്‍ത്തുന്നതല്ലേ നല്ലത്. സന്തോഷത്തോടെ ഇരുന്നാലല്ലേ സമൂഹത്തിലും നന്മയും സന്തോഷവുമൊക്കെ ഉണ്ടാവുകയുള്ളു. അല്ലാതെ എല്ലാം വെട്ടി കളയണമെന്നല്ല ഉദേശിക്കുന്നത്. അത് എല്ലാവരും തെറ്റായി എടുക്കാറുണ്ടെന്ന് അഞ്ജു പറയുന്നു.

anju-joseph

ഒരുപാട് നാള് കൊണ്ടാണ് ഡിവോഴ്‌സ് എന്ന തീരുമാനമെടുക്കാനുള്ള ധൈര്യം ലഭിച്ചത്. ഒരു മനുഷ്യന്‍ മറ്റൊരാളെ സ്‌നേഹിച്ചിട്ട് അത് നിര്‍ത്താന്‍ പറ്റുന്നത് എങ്ങനെയാണെന്ന് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യചിഹ്നം ആയിരുന്നു. അത് മനസ്സിലാക്കിയപ്പോള്‍ തീരുമാനമെടുക്കാനായി. അന്ന് സുഹൃത്തുക്കളാണ് കൂടെ നിന്നത്. പക്ഷേ തീരുമാനമെടുത്തപ്പോള്‍ ആരോടും പറഞ്ഞില്ല. സൈക്കോളജിസ്റ്റിനെ വിളിച്ച് അറിയിച്ചു. അദ്ദേഹമാണ് മുന്‍ പങ്കാളിയോട് വിളിച്ച് ഇക്കാര്യം പറയാന്‍ ആവശ്യപ്പെട്ടത്.

തീരുമാനം എടുക്കുന്നത് വരെയേ പ്രശ്‌നമുള്ളൂ. പിന്നെ കുടുംബത്തിലെ പ്രശ്‌നങ്ങളോ നാട്ടുകാരുടെ പ്രശ്‌നമോ ഒന്നും നമ്മളെ ബാധിക്കില്ല. എന്തുവന്നാലും കുലുക്കമില്ല എന്ന ആറ്റിറ്റിയൂഡ് ആണ്. എന്നാല്‍ അയാളോടുള്ള സ്‌നേഹം വെച്ചുകൊണ്ട് ആ തീരുമാനം എടുക്കാന്‍ പറ്റുക എന്നത് ബുദ്ധിമുട്ടാണ്. അവരെ വെറുക്കേണ്ട എന്ന് പഠിക്കും, അവരോട് സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ ബന്ധം അവസാനിപ്പിക്കാം എന്ന് മനസ്സിലാക്കണം.

നമുക്ക് അല്ലെങ്കില്‍ മറ്റേയാള്‍ക്ക് ടോക്‌സിക് ആണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ അവസാനിപ്പിക്കുന്നത് അല്ലേ നല്ലത്. എന്നിട്ട് നമ്മുടെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കി അതും തിരുത്താന്‍ ശ്രമിക്കണം.. അവര്‍ക്ക് തിരുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരും തിരുത്തട്ടെ അതല്ലേ നല്ലതെന്ന്,' അഞ്ജു ചോദിക്കുന്നു

More from Filmibeat

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X