അതൊരു വൃത്തിക്കെട്ട പ്രവൃത്തിയാണ്! പെര്‍ഫോം ചെയ്യുമ്പോള്‍ ജാസി ഗിഫ്റ്റിനെ തടസ്സപ്പെടുത്തിയതില്‍ ജി വേണുഗോപാല്‍

ലജ്ജാവതിയെ എന്ന സൂപ്പര്‍ഹിറ്റ് പാട്ട് പാടി കേരളത്തില്‍ ആദ്യം വൈറലായ ഗായകനാണ് ജാസി ഗിഫ്റ്റ്. പിന്നീട് വേറിട്ട ശബ്ദത്തിലൂടെ മലയാള സംഗീത ലോകത്ത് സജീവമായി മാറിയ താരം ഇപ്പോഴും പിന്നണി ഗായകനായിട്ട് സജീവമാണ്. ഇതിനിടയില്‍ ഒരു കോളേജില്‍ പരിപാടിയ്ക്ക് എത്തിയ ഗായകനെ അപമാനിപ്പിച്ച് വിട്ട സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പളാണ് ജാസിയുടെ കൈയ്യില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ചെടുത്തത്. ഇതിന് പിന്നാലെ വിശദീകരണം നല്‍കിയ ജാസി ഗിഫ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംഗീത ലോകത്തെ പ്രമുഖരായ താരങ്ങള്‍. ഗായകന്‍ ജി വേണുഗോപാല്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തിലൂടെയാണ് ജാസി ഗിഫ്റ്റിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞിരിക്കുന്നത്.

jassie-gift

'ഒരു പാട്ടുകാരന്‍, കലാകാരന്‍, അയാള്‍ വേദിയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ വേദിയില്‍ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിന്‍സിപ്പലാണു് ഇത് ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ നടുക്കം.

കലാലയങ്ങള്‍ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോള്‍ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേര്‍ന്ന് വരുന്നവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിന്‍സിപ്പള്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി . എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി.

മലയാള സിനിമാ സംഗീതം ജാസിക്ക് മുന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയില്‍ ഞാന്‍ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ എന്ന പാട്ടാണ്. 'അതെന്റെ കയ്യില്‍ നിന്നും പോയി ചേട്ടാ ' എന്ന് ജാസി നിരാശയോടെ പറയും.

ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നര്‍മ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാന്‍ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം...

jassie-gift

'ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ' തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു? എന്നുമാണ് ജി വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം ജാസി ഗിഫ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ശരത്ത്. 'എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണ്.

ഒരു കോളേജ് പ്രിന്‍സിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരില്‍ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് വളരെ വേദനാജനകമായി തോന്നി.

എനിക്ക് അറിയാവുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവന്‍ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. കോളേജ് അധികൃതരില്‍ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജാസിക്ക് ഒപ്പം...' ശരത്ത് പറയുന്നു.

More from Filmibeat

Read more about: jassie gift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X