»   » പിന്നണി ഗായിക ഗായത്രി വിവാഹിതയായി

പിന്നണി ഗായിക ഗായത്രി വിവാഹിതയായി

Posted By: Nihara
Subscribe to Filmibeat Malayalam

പ്രശസ്ത പിന്നണി ഗായിക ഗായത്രി വിവാഹിതയായി. സംഗീത സംവിധായകനും ഗായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കൊല്‍ക്കത്ത സ്വദേശിയായ പുര്‍ബയാന്‍ ചാറ്റര്‍ജിയും ഗായത്രിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതജ്ഞ കൂടിയായ ഗായത്രി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്.

Gayathri Ashok

രവീന്ദ്രന്‍ മാഷിന്റെ സംഗീത സംവിധാനത്തില്‍ ആലപിച്ച ദീനദയാലോ എന്ന ഗാനം ഗായത്രിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. സസ്‌നേഹം സുമിത്ര, മകള്‍ക്ക്, നരന്‍, ഋതു തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഗായത്രി പാടിയിട്ടുണ്ട്. ഗായിക ജോത്സനയാണ് ഫേസ് ബുക്കിലൂടെ ഗായത്രിയുടെ വിവാഹ ചിത്രം പങ്കുവെച്ചിട്ടുള്ളത്.

English summary
Singer Gayathri Ashok gets married here in Thrissur on Sunday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam