വേദികളെ പ്രകമ്പനം കൊള്ളിച്ച ഗായകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ഗാനമേള വേദികളിലെ സജീവ സാന്നിധ്യമായ ഗായകന്‍ ജോര്‍ജ് പീറ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേറി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിലാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. റാണി ജോയ് പീറ്ററാണ് ഭാര്യ. മകന്‍ ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിധ്യമാണ്. മൃതദേഹം മാഹി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാടാന്‍ കഴിവുള്ളവരോട് പ്രത്യേക ഇഷ്ടമുണ്ട് ജനങ്ങള്‍ക്ക്. കേവലമൊരു പാട്ടിലൂടെയാണ് പലരും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നത്. ഗാനമേള വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി കലാകാരന്‍മാരുണ്ട്. മനോഹരമായ ശബ്ദത്തിനുടമയായ ഇവരില്‍ പലരുടെ മുഖവും ആരാധകമനസ്സില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. പ്രൊഫഷണല്‍ ഗായകനായ ജോര്‍ജ് പീറ്റര്‍ അത്തരത്തിലൊരു പ്രതിഭയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ആരാധകര്‍. തമിഴ് ഫാസ്റ്റ് നമ്പറുകള്‍ പാടിയാണ് അദ്ദേഹം ആരാധകഹൃദയത്തില്‍ ഇടംപിടിച്ചത്. ഗാനമേളകളിലൂടെയാണ് അദ്ദേഹം ജനപ്രിയനായി മാറിയത്. ന്യൂ മാഹിയിലെ സാരംഗ് ഓര്‍ക്കസ്ട്രയിലൂടെയാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്.


Click it and Unblock the Notifications











