സലീം കുമാറിനെ തേടി കടല്‍ കടന്നൊരു സമ്മാനം!! ബാർബർ ബാലൻ വിദേശത്തും സൂപ്പർ ഹിറ്റ്, കാണൂ...
ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ ഗ്രേസി മലയാള സിനിമയിലേയ്ക്ക് എത്തുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഹാസ്യ താരമാണ് സലീം കുമാർ. കോമഡി കഥാപാത്രങ്ങളായാലും സീരിയസ് കഥാപാത്രങ്ങളായാലു സലീം കുമാറിന്റെ കൈ കളിൽ ഭഭ്രമായിരിക്കും. താരത്തിന് കേരളത്തിൽ മാത്രമല്ല അങ്ങ് വിദേശത്തും താരത്തിന് ഫാൻസുണ്ട്.

സലീം കുമാറിന് ട്രിബ്രൂട്ടുമായി വിദേശ സംഗീതഞ്ജൻ ഗ്രേസി ലോങ്ങ് രംഗത്ത്. താരം തകർത്ത് അഭിനയിച്ച് കയ്യടി വാങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ.. എന്നു തുടങ്ങുന്ന പാട്ടാണ് ലോങ്ങ് വേണ്ടി ആലപിച്ചത്. കൂടാതെ ഗ്രേസി ലോങ്ങിന്റെ പാട്ട് സലീം കുമാർ തന്റേ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. പാട്ടിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ഇതു മുൻപ് ഗ്രേസ് ആലപിച്ച ആയിരം കണ്ണുമായി എന്നു തുടങ്ങുന്ന ഗാനത്തിനു പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ ഗ്രേസി മലയാള സിനിമയിലേയ്ക്ക് എത്തുകയാണ്. ചിത്രത്തിൽ സലിം കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒന്നിച്ച് അഭിനയിച്ചിട്ടും താരത്തിനെ കാണാൻ സാധിക്കാതിരുന്നതിന്റെ സങ്കടവും ഗ്രേസി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. അടുത്ത മാസം ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











