ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചു! വാര്‍ത്ത സത്യമാണെന്ന് സഹോദരന്‍

കൊറോണ വൈറസ് വ്യാപിച്ചതോടെ ലോകം മുഴുവന്‍ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ മുതല്‍ ഹോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്ക് വരെ അസുഖം ബാധിച്ചു. ഇന്ത്യയിലും അതിവേഗം പടരുന്ന കൊറോണയെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചിരിക്കുകയാണ്.

കനികയുടെ സഹോദരനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കനിക ലണ്ടനില്‍ പോയിരുന്നു. തിരിച്ച് വന്നത് രോഗ ലക്ഷണങ്ങളുമായിട്ടായിരുന്നു. കഠിനമായ തൊണ്ട വേദനയുണ്ടെന്നും അതിനൊപ്പം പനി ഉണ്ടെന്നും താരം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. റിപ്പോര്‍ട്ട് വന്നതോടെ കനികയ്ക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. ലക്‌നൗവിലെ ആശുപത്രിയിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

kaniha-kapoor

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെ രോഗത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതിപ്പോള്‍ കൊവിഡ് 19 ആയിരിക്കുകയാണ്. എന്റെ കുടുംബം മുഴുവന്‍ ക്വാറേന്റ്റൈന്‍ ആണ്. ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ്. പത്ത് ദിവസം മുന്‍പ് എയര്‍പോര്‍ട്ടില്‍ നിന്നും ടെസ്റ്റ് ചെയ്തിരുന്നു. അന്ന് നോര്‍മല്‍ ആയിരുന്നങ്കിലും വീട്ടിലെത്തി നാല് ദിവസത്തിനുള്ളില്‍ അത് വര്‍ദ്ധിക്കുകയായിരുന്നു.

ഇതോടെ രാജ്യത്ത് അസുഖം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്ത് അറിയിച്ചിരുന്നു. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന് ഇവരും പറയുന്നു. അതേ സമയം ഇന്ത്യയില്‍ കനിക അല്ലാതെ പ്രമുഖ വ്യക്തികള്‍ക്കാര്‍ക്കും തന്നെ രോഗം സ്ഥിരികരിച്ചിട്ടില്ല. ഷൂട്ടിങിന് വേണ്ടിയും മറ്റും താരങ്ങള്‍ നിരന്തരം വിദേശത്ത് സഞ്ചരിക്കാറുള്ളതിനാല്‍ എല്ലാവരും ആശങ്കയിലായിരുന്നു. വിദേശത്ത് നിന്ന് വരുന്നവര്‍ക്കാണ് കൂടുതലും രോഗം തിരിച്ചറിഞ്ഞിരിക്കുന്നത്. ജനങ്ങളോട് ജാഗരൂകരായിരിക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിപ്പ് നല്‍കിയിരുന്നു.

kaniha-kapoor

മാര്‍ച്ച് 22 ഞായറാഴ്ച എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നും ആരും പുറത്തേക്ക് ഇറങ്ങരുതെന്നും പ്രധാനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെയാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലും മുന്‍കരുതലിന്റെ ഭാഗമായി എല്ലാവരോടും വീടുകളില്‍ കഴിയാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

അതേ സമയം സിനിമകളും ടെലിവിഷന്‍ പരിപാടികളുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരുവിധം എല്ലാവരും ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ചെന്നൈയില്‍ ഷൂട്ടിങ് നടത്തിയിരുന്ന ബിഗ് ബോസ് മലയാളം ഷോ അവസാനിപ്പിച്ചു. ജോര്‍ദ്ദാനില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന ആട് ജീവിതം ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Read more about: coronavirus kanika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X