പ്രശസ്ത ബോളിവുഡ് ഗായകൻ കെ. കെ. അന്തരിച്ചു
പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ കൃഷ്ണകുമാർ കുന്നത് (കെ കെ) അന്തരിച്ചു. 53 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണം കൊൽക്കത്തയിൽ ഒരു സംഗീത പരിപാടി കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് താരത്തിന്റെ മരണവാർത്ത പുറത്ത് വന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ 10 മണിക്കൂർ മുമ്പ് കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന ഒരു സംഗീത പരിപാടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു.

കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഗോവണിപ്പടിയിൽ നിന്ന് അവശനായി താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേ മരിച്ചതായി ഡോക്റ്റർമാർ സാക്ഷ്യപ്പെടുത്തി.
കെ കെ യുടെ പെട്ടെന്നുണ്ടായ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.


Click it and Unblock the Notifications