For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ഞാനോ വിജയൻ ചേട്ടനോ ജയിലിൽ പോയേനെ! മകളുടെ മരണത്തെ കുറിച്ച് കെഎസ് ചിത്ര

  |

  അന്നും ഇന്നും മലയാളികളുടെ പ്രിയഗായികയാണ് കെഎസ് ചിത്ര. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കെഎസ് ചിത്രയ്ക്ക് കൈനിറയെ ആരാധകരാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിന്നണിഗാന രംഗത്ത് ചിത്രം നിറ സാന്നിധ്യമാണ്. സ്റ്റേജുകളിലായാലും റെക്കോഡിങ്ങിനായാലും നിറ പുഞ്ചിരിയോടെയായിരിക്കും പ്രിയ ഗായിക പ്രത്യക്ഷപ്പെടുക.

  സംഗീത ലോകത്ത് ഉയരങ്ങൾ കീഴടക്കിയെങ്കിലും മനസ്സിൽ ഒരു കനൽ ആളികത്തുന്നണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകളുടെ വേർപാട് ഇന്നും ഒരു നൊമ്പരമാണ്. ഇപ്പോഴിത മകൾ നന്ദനയുടെ മരണത്തെ കുറിച്ച് മനസ് തുറക്കുകയാണ് ചിത്രം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാട് ദൈവിക നിമിഷങ്ങൾ ഉണ്ടായിരുന്നു. സത്യസായിബാബയോട് കുഞ്ഞുങ്ങളില്ലാത്ത ദുഖം പങ്കുവച്ചപ്പോൾ അദ്ദേഹം പറഞ്ഞു,​ അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാൻ ചെന്നപ്പോൾ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവൾ പോയത് ഒരു ആത്മാവിന് ഭൂമിയിൽ നിന്ന് കടന്നു പോകാൻ കഴിയുന്ന ഏറ്റവും ശുഭ മുഹൂർത്തത്തിലാണ്. 2011 ഏപ്രിൽ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാൻ കൃഷ്ണൻ കടന്നു പോയ അതേ മുഹൂർത്തം.അതും ജലസമാധി.

  ഹോളിവുഡ് താരങ്ങളൊക്കെ എന്ത്! മമ്മൂക്ക കൂളിങ് ഗ്ലാസ് ധരിച്ചാൽ കഥ മാറും...

  നന്ദനയ്‌ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്‌ടമായിരുന്നു. അതിലെ പാട്ടുകൾ കണ്ടിരുന്നാൽ സമയം പോകുന്നത് അവൾ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിർബന്ധിച്ച് മഞ്ചാടി ആൽ‌ബം വയ്‌പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന,​ താടിക്ക് കൈയുംകൊടുത്ത് അത് കാണുന്നത് കണ്ടാണ് ഞാൻ കുളിക്കാൻ പോയത്. ആ സമയത്ത് അവൾ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും?​ - ചിത്ര പറഞ്ഞു.

  വയസ് ഒരു നമ്പർ മാത്രം! പിറന്നാൾ ദിനത്തിൽ മരണമാസ് ലുക്കിൽ മമ്മൂട്ടി, ആഘോഷമാക്കി ആരാധകർ

  നന്ദന എപ്പോഴും ക്‌ഡണാൾസിന്റെ പാവ കയ്യിൽ സൂക്ഷിക്കുമായിരുന്നു. എന്നാൽ അന്ന് അത് ഒഴിവാക്കിയിരുന്നു. പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാൽ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകൾ തനിയെ തുറന്ന് പോകാൻ നന്ദനയ്‌ക്ക് എങ്ങനെ കഴിഞ്ഞു?​ പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പോലീസ് വന്നു പരിശോധിക്കുമ്പോൾ പൂളിന്റെ അടുത്തുവരെ അവളുടെ കാൽപാദങ്ങൾ പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.

  ഷൂട്ടിങ്ങിനിടെ തലകറങ്ങി വീണു! നടൻ ജയസൂര്യയുടെ തലയ്ക്ക് പരിക്ക്....

  പൂളിലേയ്ക്കുള്ള വഴിയിൽ മകളുടെ കാൽപാതങ്ങൾ പതിഞ്ഞു കിടക്കുന്നത് ദുബായി പോലീസ് വീഡിയോയിൽ പകർത്തിയിരുന്നു. അല്ലെങ്കിൽ ദുബായിലെ നിയമപ്രകാരം ഞാനോ വിജയൻ ചേട്ടനോ ജയിലിൽ പോകോണ്ടി വരുമായിരുന്നു. പോലീസും ഫൊറൻസിക് വിദഗ്‌ദ്ധരുമെത്തി കാൽപാദങ്ങളുടെ ചിത്രം പകർത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്‌തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ?- ചിത്ര ചോദിക്കുന്നു.

  2011 ഏപ്രിൽ 11 ആയിരുന്നു നന്ദന ദുബായിയിൽ നീന്തൽ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.എമിറേറ്റ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍കുളത്തില്‍ വീണായിരുന്നു മരണം. അറെ നാളത്തെ കാത്തിരിപ്പിനും പ്രാർഥനയ്ക്കും ഒടുവിലാണ് ചിത്രയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. മകളുടെ വിയോഗത്തിനു ശേഷം കുറച്ചുകാലം പിന്നണി ഗന രഗംത്തു നിന്നും മറ്റും മാറി നിന്നിരുന്നു. പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു ചിത്ര തിരികെ എത്തിയത്.

  English summary
  singer ks chithra says about daughter death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X