ഹരിശങ്കര്‍ യൂസുഫ് യിഗിറ്റ്! ഗായകന്‍ കെഎസ് ഹരിശങ്കറിന്റെ ഫേസ്ബുക്ക് പേജ് കണ്ട് അമ്പരന്ന് ആരാധകര്‍

By Midhun Raj

Recommended Video

Singer KS Harishankar's Facebook Page Hacked | FilmiBeat Malayalam

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ഗായകനാണ് കെഎസ് ഹരിശങ്കര്‍. ഹരിശങ്കറിന്റെതായി പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ ഗായകന്റെ ഫേസ്ബുക്ക് പേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പേജ് തുറന്നാല്‍ ഹരിശങ്കര്‍ യുസൂഫ് യിഗിറ്റ് എന്ന പേരിലാണ് കാണാന്‍ സാധിക്കുക. ഗായകന്റെ എഫ് ബി പേജ് ഹാക്ക് ചെയ്തിരിക്കുകയാണ്. പേരുമാറ്റം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഗായകനും ഇക്കാര്യം തിരിച്ചറിഞ്ഞത്.

KS Harishankar

പേര് മാറ്റിയത് കൊണ്ട് പലരും മെസ്സേജ് അയച്ചിരുന്നുവെന്ന് ഹരിശങ്കര്‍ പറഞ്ഞു. മതം മാറിയതാണോ എന്ന് ചോദിച്ചാണ് പലരും മെസേജ് അയച്ചതെന്നും മതം മാറിയതല്ല പേജ് ഹാക്ക് ചെയ്തതാണെന്ന് അവരോട് പറഞ്ഞതായും ഹരിശങ്കര്‍ മനോരമയോട് പ്രതികരിച്ചു. ഫേസ്ബുക്കില്‍ എണ്‍പത്തി രണ്ടായിരം ഫോളോവേഴ്‌സാണ് ഹരിശങ്കറിനുളളത്.

തീവണ്ടി എന്ന ചിത്രത്തിലെ ജീവാശമായി എന്ന പാട്ടാണ് ഗായകന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. തുടര്‍ന്നും നിരവധി ഹിറ്റ് ഗാനങ്ങള്‍ ഹരിശങ്കറിന്റെതായി പുറത്തിറങ്ങിയിരുന്നു. പ്രഗതി എന്ന സംഗീത ബാന്‍ഡിലൂടെയും ശ്രദ്ധേയനാണ് കെഎസ് ഹരിശങ്കര്‍.

K S Harishankar

Read more about: singer malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X