»   » മഞ്ജരി ഇനി ഗായിക മാത്രമല്ല, അഭിനേത്രി കൂടിയാണ്

മഞ്ജരി ഇനി ഗായിക മാത്രമല്ല, അഭിനേത്രി കൂടിയാണ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട മഞ്ജരിയ്ക്ക് ഒരു പുതിയ മുഖം കൂടി ലഭിക്കുകയാണ്. മഞ്ജരി ആദ്യമായി സംഗീതം സംവിധാനം നിര്‍വ്വഹിച്ച പുതിയ മ്യൂസിക്കല്‍ ആല്‍ബം പുറത്തിലൂടെയാണ് അഭിനേതാവ് എന്ന സ്ഥാനം കൂടി ലഭിക്കുയാണ്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ആല്‍ബത്തില്‍ മഞ്ജരി തന്നെ പാടി അഭിനയിച്ചിരിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് മഞ്ജരിക്ക് വേണ്ടി പാട്ടെഴുതിയിരിക്കുന്നത്.

ദനേഷ് രവീന്ദ്രനാഥാണ് ആല്‍ബത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബേസിലും ഗാനത്തില്‍ മഞ്ജരിയോടൊപ്പം എത്തുന്നുണ്ട്. നേരത്തെ മഞ്ജരി ചെയ്ത ഹിന്ദി ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ശ്വാസത്തിന്‍ താളം എന്ന ഗാനത്തിലൂടെയാണ് മഞ്ജരി പ്രേഷക ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ മഞ്ജരി പാടിയിട്ടുണ്ട്.

English summary
State award winner singer Manjari turns to a new realm in the world of music - composing.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam