ഇവനാണെന്റെ ഹീറോ! ഇല്ലുവെന്ന ഇൽഹാൽ അർഷക്, മകന്റെ ആദ്യ വീഡിയോയുമായി നജീം
ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെച്ച് ഗായകൻ നജീം അർഷാദ്. ഇവനാണെന്റെ ഹീറോ.. എന്റെ മകൻ ഇൽഹാൽ അർഷക് '' കുഞ്ഞിന്റെ ചിത്രത്തിനോടൊപ്പം നജീം കുറിച്ചു. മകനെ ഇല്ലു എന്നാണ് വിളിക്കുന്നതെന്നും പ്രിയ ഗായകൻ കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ വീഡിയോയും നജീം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് നജീമിനും തസ്നിയ്ക്കും കുഞ്ഞ് പിറക്കുന്നത്. താൻ അച്ഛനായ സന്തോഷം നേരത്തെ തന്നെ നജീം പങ്കുവെച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ ചിത്രവും വീഡിയോയും പങ്കുവെയ്ക്കുന്നത് ഇത് ആദ്യമായിട്ടാണ്. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തെത്തിയ നജീമിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയസ്റ്റാർ സിംഗറിലൂടെയാണ് നജീം പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്.
മമ്മൂട്ടി ചിത്രമായ മിഷൻ 90 ഡേയ്സിലൂടൊണ് നജീം പിന്നണി ഗനാരംഗത്തേയ്ക്ക് ചുവട് വെയ്ക്കുന്നത്.പിന്നീട് കുരുക്ഷേത്ര, ചെമ്പട, ഡോക്ടര്‍ ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്‍, എന്റെ ഉമ്മാന്റ പേര് എന്നിങ്ങനെ നൂറിലധികം ഗാനങ്ങളിൽ പാടിയിട്ടുണ്ട്. കൂടുതലും പ്രണയഗാനങ്ങളാണ് പ്രിയഗായകൻ ആലപിച്ചിട്ടുള്ളത്. ഇവയെല്ലാം ജനങ്ങളുടെ ഇടയിൽ സൂപ്പർ ഹിറ്റുമാണ്.


Click it and Unblock the Notifications











