ശ്രേയ ജി മികച്ച ഗായിക തന്നെ!! മലയാളി ഗായകര്‍ക്കും അവസരം നല്‍കണം, തുറന്ന് പറഞ്ഞ് രാജലക്ഷ്മി

2018 ൽ ഭൂരിഭാഗം സൂപ്പർ ഹിറ്റ് ഗാനങ്ങളെല്ലാം ശ്രേയയിൽ നിന്നായിരുന്നു

മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ശ്രേയ ഘോഷാൽ. ചിത്ര, സുജാത, എന്നിവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഗായികയാണ് ശ്രേയ. 2007 മുതലാണ് ശ്രേയ മലയാളത്തിൽ സജീവമായി തുടങ്ങിയത്. ബിഗ് ബി എന്ന ചിത്രത്തിലെ വിട പറയുകണോ എന്ന ഗാനത്തിലൂടെ ശ്രേയ ഘോഷാൽ മലയാള സിനിമയിൽ എത്തിയത്. തുടക്കം മുതലെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. നിരവധ ഗാനങ്ങളായിരുന്നു പിന്നീട് ശ്രേയയിൽ‌ നിന്ന് നമുക്ക് ലഭിച്ചത്.

shreya ghoshal

2018 ൽ ഭൂരിഭാഗം സൂപ്പർ ഹിറ്റ് ഗാനങ്ങളെല്ലാം ശ്രേയയിൽ നിന്നായിരുന്നു. ആമി , ക്യാപ്റ്റൻ, പൂമരം, കായംകുളം കൊച്ചുണ്ണ്, തീവണ്ടി, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒടിയൻവരെ പ്രിയ ഗായികയുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. തീവണ്ടിയിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിത ശ്രേയ ഘോഷാലിനെ കുറിച്ച് ഗായിക രാജലക്ഷ്മി. ശ്രേയ ഘോഷാൽ കേരളത്തിലെ ഗായകർക്ക് പാടാൻ അവസരം നൽകണമെന്ന് രാജലക്ഷ്മി പറഞ്ഞു. പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രേയ മികച്ച ഗായിക തന്നെ

ശ്രേയ മികച്ച ഗായിക തന്നെ

ശ്രേയ ഘോഷാലിന്റെ പാട്ടിനെ കുറിച്ചുളള അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു ഗായികയുടെ ഈ പ്രതികരണം. ശ്രേയ ജി മികച്ച പാട്ടപകാരി തന്നെയാണ്. അവർ പാടുന്നതു പോലെ പാടാൻ കഴിയുമെന്ന് തോന്നുമില്ല. അത്രയേറെ കഴിവുറ്റ കലാകാരിയാണവർ. അവർക്കൊപ്പം കേരളത്തിലെ ഗായകർക്കും പാട്ട് പാടാൻ അവസരം നൽകണമെന്നും രാജലക്ഷ്മി പറഞ്ഞു. നമ്മുടെ സംഗീത സംവിധായകന്മാർക്കെല്ലാം അവരെ കൊണ്ട് പാട്ട് പാടിക്കണമെന്ന് വളരെയധികം താൽ പര്യമാണെന്നും രാജലക്ഷ്മി പറഞ്ഞു.

ചില പാട്ടുകൾ  ശ്രദ്ധിക്കപ്പെടുന്നില്ല

ചില പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നില്ല

കഴിഞ്ഞ കുറെ കാലമായി ശ്രേയ ഘോഷാൽ മലയാളത്തിൽ കുറെ പാട്ട് പാടുന്നുണ്ട്. അവയിൽ ചിലതെന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല. അവയിൽ ചിലതെങ്കിലും ഇവിടത്തെ മലയാളി ഗായികർക്ക് നൽകിയാൽ പലർക്കും അവസരം ലഭിക്കുമായിരുന്നുവെന്നും രാജലക്ഷ്മി പറയുന്നു.ശ്രദ്ധിക്കപ്പെടാനാഗ്രഹിക്കുന്ന പല നല്ല ഗായകര്‍ക്കും അതൊരു വലിയ കാര്യമാണ്.

 പാട്ട് കമ്പോസ് ചെയ്യുമ്പോൾ  അറിയാം

പാട്ട് കമ്പോസ് ചെയ്യുമ്പോൾ അറിയാം

ഒരു പുതിയ പാട്ടിന്റെ ഈണവും പുതിയതായി നിർമ്മിക്കപ്പെടുമ്പോൾ സംഗീത സംവിധായകർക്ക് അറിയാം ഈ പാട്ട് ആരാ പാടിയാൽ നന്നായിരിക്കുമെന്ന്. അതെല്ലാം അവരുടെ കയ്യിലാണ് ഇരിക്കുന്നതെന്നും രാജലക്ഷ്മി വ്യക്തമാക്കി,,

 മലയാളത്തിലെ മികച്ച ഗായിക

മലയാളത്തിലെ മികച്ച ഗായിക

ഒരു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ പിന്നണിഗാന രംഗത്ത് സജീവമാണ് രാജലക്ഷ്മി. 2010 ൽ പുറത്തിറങ്ങിയ ജനകൻ എന്ന ചിത്രത്തിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധേയമായത്. ആ ഗാനത്തിന് കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. പിന്നീട് എന്നും എപ്പോഴും, രാമന്റെ ഏദന്‍ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയവയ്ക്കു പുറമേ ടൊവിനോ നായകനായെത്തിയ ഒരു കുപ്രസിദ്ധ പയ്യനിലും രാജലക്ഷ്മി പാടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X