രണുവിനെ കൊണ്ട് മലയാളം പാട്ട് പാടിക്കാൻ പണിപ്പെട്ട് റിമി! എന്നാൽ സംഭവിച്ചതോ.. വീഡിയോ കാണൂ
ഇന്ത്യൻ സംഗീത പ്രേമികളുടെ മനം കവർന്ന ശബ്ദമായിരുന്നു രാണു മൊണ്ഡലയുടേത്. ബാംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ലത മങ്കേഷ്‌കറുടെ ഗാനമായ ഏക് പ്യാര്‍ ക നഗ്മ ഹൈ എന്ന് പാടിയ രാണു ഇന്ന് ബോളിവുഡിന്റെ സ്വന്തം ഗായികയായി മാറിയിരിക്കുകയാണ്. ജീവിത മാർഗത്തിന് വേണ്ടി പാട്ടു പാടി തുടങ്ങിയ രെണു ഇന്ന് ഇന്ത്യ അറിയപ്പെടുന്ന ഗായികയായി മാറിയിരിക്കുകയാണ്.
ബോളിവുഡിലൂടെയാണ് രണ്ു സംഗീത ലോകത്ത് ചുവട് വെച്ചതെങ്കിലും മോളിവുഡിലും കോളിവുഡിലും നിറയെ ആരാധകരാണ്. രെണു ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുകയാണ്. റിമി ടോമിയ്ക്കൊപ്പമുളള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന കോമഡി സ്റ്റാഴ്സ് എനന പരിപാടിയിലാണ് അതിഥിയായി രെണു എത്തുന്നത്. അതിഥി എത്തുന്ന രണുവിനെ കൊണ്ട് മലയാളം പാട്ട് പാടിപ്പിക്കാൻ വിധികർത്താവായ റിമി ടോനി ശ്രമിക്കുന്നുണ്ട്. എല്ലാരു ചൊല്ലണ് എന്ന പഴയഗാനമാണ് രെണുവിനെ കൊണ്ട് റിമി പാടിപ്പിക്കാൻ ശ്രമിക്കുന്നത്.

കേരള സാരി ധരിച്ച് മലയാളി ഗെറ്റപ്പിലാണ് രണു ഷോയിൽ എത്തിയത്. റിമി പങ്കുവെച്ച വീഡിയോയിൽ എല്ലവാരോടും റണു നമസ്കാരം പറയുന്നത് കാണാം. എല്ലാരും ചൊല്ലണ് എന്ന് തുടങ്ങുന്ന ഗാനം വേദിയിൽ പാടമെന്നും വീഡിയോയിൽ പ്രിയഗായിക വ്യക്തമാക്കുന്നുണ്ട്.സോഷ്യല്‍ മീഡിയ വഴി ഹിന്ദി പിന്നണി ഗായികയായി മാറിയ വലിയ പാട്ടുകാരിയാണ് റാണു മണ്ഡോല്‍ എന്നും, അവര്‍ ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ എന്നും റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിവുണ്ടായിട്ടും ഒന്നും നേടാനായില്ലെന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഈ ഗായികയിലൂടെ ഒരുപാട് പ്രതീക്ഷകള്‍ ലഭിച്ചിരിക്കുകയാണെന്നും റിമി ടോമി പറയുന്നു.

സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയാണ് രാണുവിനെ പിന്നണിഗാന രംഗത്തേയ്ക്ക് കൈപിടിച്ച് കയറ്റിയത്. ഹിമേഷിന്റെ സംഗീതത്തിൽ പാടിയ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. സംഗീത ലോകത്ത് സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞതോടെ ജീവിതവും മാറി മറിഞ്ഞിരിക്കുകയാണ്.പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഇന്ത്യൻ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കർ അനശ്വരമാക്കിയ എക പ്യാർ കാ നഗ്മാ എന്ന ഗാനമാണ് രണുവിന്റെ തലവര മാറ്റി മറിച്ചത്.

പാട്ട് വൈറലായതോടെ നിരവധി ഓഫറുകളാണ് രണുവിനെ തേടിയെത്തിയിരിക്കുന്നത്. ബോളിവുഡിനെ കൂടാതെ തെന്നിന്ത്യൻ ചിത്രങ്ങളിൽ നിന്നും രണുവിനെ തേടി അവസരങ്ങൾ എത്തുന്നുണ്ട്. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്. സൽമാൻ ഖാൻ നായകനായി എത്തുന്ന ചിത്രമായ ദബാങ്ങ് 3 ൽ രണുവിനെ കൊണ്ട് ഒരു പാട്ട് പാടാനും പദ്ധതിയുളളതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.


Click it and Unblock the Notifications











