സഞ്ജു സാംസണെ പ്രശംസിച്ച് റിമി ടോമി, മറക്കാനാവാത്ത ഇന്നിംഗ്‌സെന്ന് നടി

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി റിമി ടോമി. റിമിയുടെ പാട്ടുകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ പരിപാടികള്‍ നടിയുടെതായി സംപ്രേക്ഷണം ചെയ്തിരുന്നു. അതേസമയം തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളിലും ആക്ടീവാകാറുളള താരമാണ് റിമി ടോമി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്.

sanjusamson

അതേസമയം റിമി ടോമിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ ക്രിക്കറ്റ് താരം സഞ്ജു സാംസണിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്. ഐപിഎലില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു സഞ്ജു. 32 പന്തില്‍ 74 റണ്‍സും, രണ്ട് സ്റ്റംപിംഗും, രണ്ട് ക്യാച്ചുകളും എടുത്ത് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു താരം.

സഞ്ജുവിന്റെ മികച്ച പ്രകടനത്തില്‍ ചെന്നെെ സൂപ്പര്‍ കിംഗ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് 16 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനൊപ്പമുളള ചിത്രം പങ്കുവെച്ച് താരത്തെ അഭിനന്ദിച്ച് റിമി ടോമി എത്തിയത്. സഞ്ജു നിന്നെ കുറിച്ച് അഭിമാനിക്കുന്നു. മറക്കാനാവാത്ത ഇന്നിംഗ്‌സ് എന്നാണ് റിമി ടോമി കുറിച്ചിരിക്കുന്നത്. റിമി ടോമി പങ്കുവെച്ച ചിത്രത്തില്‍ നടിക്കൊപ്പം സഞ്ജു, ഭാര്യ ചാരുലത, റൈഫി വിന്‍സെന്റ്, ഭാര്യ തുടങ്ങിയവരാണുളളത്.

റിമി ടോമിക്ക് പുറമെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ശശി തരൂര്‍ എംപി തുടങ്ങിയവരും കഴിഞ്ഞ ദിവസം സഞ്ജുവിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സഞ്ജുവിന്റെ പ്രകടനം ആരാധകരും സമൂഹ മാധ്യമങ്ങളില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇന്നലത്തെ പ്രകടനത്തിന് പിന്നാലെ എംഎസ് ധോണിക്ക് പകരക്കാരന്‍ ശരിക്കും സഞ്ജു സാംസണ്‍ ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

സഞ്ജുവിനെയും റിഷഭ് പന്തിനെയും താരതമ്യം ചെയ്തുകൊണ്ടുളള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നത്. ഐപിഎലിന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്‌റെ താരമാണ് സഞ്ജു. ഇടയ്ക്ക് രാജസ്ഥാന് വിലക്ക് വന്നപ്പോഴാണ് കേരള താരം ഡല്‍ഹിക്ക് വേണ്ടി കളിച്ചത്. പിന്നീട് രാജസ്ഥാന്‍ ഐപിഎല്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിനെ വീണ്ടും ടീമില്‍ എടുക്കുകയായിരുന്നു.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X