ഒരുമിച്ച് ജീവിക്കാനാവില്ല! റിമി ടോമിയും റോയ്‌സും വേര്‍പിരിയുന്നു? വിവാഹമോചനത്തിന് ഹര്‍ജി നല്‍കി
ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും വേര്‍പിരിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ സംഭവം വൈറലായി മാറിയിട്ടുണ്ട്. താരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടാണ് തരംഗമായി മാറുന്നത്. റിമിയും ഭര്‍ത്താവും വേര്‍പിരിയുന്നതിനായി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതായാണ് ഏഷ്യാനെറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ 12നാണ് ഇരുവരും കോടതിയെ സമീപിച്ചതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയാനായി തീരുമാനിച്ചത്. റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇരുവരും കോടതിയിലേക്കെത്തിയിരുന്നു. 11 വര്‍ഷത്തെ ദൗമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പരസ്പരസമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയാണന്നും ഇവരുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വൈറലായി മാറിയിരുന്നു.

മറ്റൊരു വിവാഹമോചനം കൂടി
മലയാള സിനിമയില്‍ നിന്നും മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. പ്രണയിച്ച് വിവാഹിതരായ താരദമ്പതികള്‍ വരെ ഇത്തരത്തില്‍ ഇടയ്ക്ക് വേര്‍പിരിഞ്ഞിരുന്നു. തുടക്കത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് സ്വഭാവികമായ കാര്യമായി മാറിയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഗായികയായും അഭിനേത്രിയായും തിളങ്ങി നില്‍ക്കുന്ന റിമി ടോമി വിവാഹ മോചനം നേടുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

11 വര്‍ഷത്തിന് ശേഷം
2008ലായിരുന്നു റിമി ടോമിയും റോയ്‌സ് കിഴക്കൂടനും വിവാഹിതരായത്. 11 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാനായി തീരുമാനിച്ചത്. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വേര്‍പിരിയുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഒരുമിച്ച് ജീവിക്കാനാവില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല?
ഗായികയായി മുന്നേറുന്നതിനിടയിലായിരുന്നു റിമി ടോമി അഭിനയത്തില്‍ പരീക്ഷണം നടത്തിയത്. ജയറാം ചിത്രത്തിലായിരുന്നു താരം നായികയായി അഭിനയിച്ചത്. ഇടയ്ക്ക് ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. വ്യത്യസ്തമായ പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതിന് ശേഷവും തനിക്ക് അഭിനയിക്കാനായി അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഒന്നും സ്വീകരിച്ചില്ലെന്നും റിമി നേരത്തെ പറഞ്ഞിരുന്നു.

ഗായിക മാത്രമല്ല
വേദിയെ ഇളക്കിമറിക്കുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി ടോമി ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. കാണികളെ ത്രസിപ്പിച്ച് നിര്‍ത്താന്‍ പ്രത്യേക മിടുക്കാണ് താരത്തിന്. എങ്ങനെയാണ് റിമിക്ക് ഇത്രയും എനര്‍ജി കിട്ടുന്നതെന്ന് ചോദിച്ച് നിരവധി പേരെത്തിയിരുന്നു. ഗായികയായി മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്നും റിമി തെളിയിച്ചിരുന്നു.

പരിപാടിയുടെ സ്വീകാര്യത
പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണവുമായാണ് ഒന്നും ഒന്നും മൂന്നിന്റേത്. റിമി ടോമി അവതരിപ്പിച്ചിരുന്ന പരിപാടി രണ്ടാം സീസണുമായും എത്തിയിരുന്നു. തനിക്ക് മുന്നിലേക്കെത്തുന്ന അതിഥികളോട് രസകരമായ ചോദ്യങ്ങളും ചെറിയ ടാസ്‌ക്കുകളുമൊക്കെയാണ് റിമി നല്‍കാറുള്ളത്. ആരാധകര്‍ അറിയാനാഗ്രഹിക്കുന്ന തരത്തിലുള്ള വിശേഷങ്ങളെക്കുറിച്ചാണ് റിമി ചോദിക്കാറുള്ളത്. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നവരെ തിരിച്ചുകൊണ്ടുവരുന്നതിനും ഈ പരിപാടി കാരണമായിരുന്നു.

സോഷ്യല്‍ മീഡിയയുടെ പിന്തുണ
സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ സ്വീകാര്യതയും പിന്തുണയുമാണ് റിമി ടോമിക്ക് ലഭിക്കുന്നത്. സഹോദര ഭാര്യയായ മുക്തയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുക്തയുടെ മകളായ കിയാരയ്‌ക്കൊപ്പമുള്ള റിമിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒന്നും ഒന്നും മൂന്നിന്റെ പ്രമോ വീഡിയോയും ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.

വൈറലായി മാറി
റിമി ടോമിയും ഭര്‍ത്താവും വിവാഹമോചനം നേടുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യപകമായി പ്രചരിച്ചിരുന്നു.ഒരുമിച്ചുള്ള ജീവിതം ബുദ്ധിമുട്ടാണെന്നും വിവാഹമോചനം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുവരും എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും കോടതി കൗണ്‍സലിംഗ് നിര്‍ദേശിച്ചിട്ടുണ്ട്. റിമി ടോമിയും റോയ്‌സും വേര്‍പിരിയുകയാണെന്ന കാര്യം ഇവരുടെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബാംഗങ്ങളോ റിമിയോ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications