ഗായിക എസ് ജാനകിയ്ക്ക് പരിക്ക്!! ഇടുപ്പെല്ലിന് പൊട്ടൽ, ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

പ്രേക്ഷകരുടെ പ്രിയ ഗായിക എസ് ജാനകി ആശുപത്രിയിൽ. തെന്നിവീണ് പരിക്ക് പറ്റിയതിനെ തുടർന്നാണ് മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി. പരിക്ക് ഭേദപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു. മൂന്ന് ദിവസം മുൻപാണ് ബന്ധുവീട്ടിൽവെച്ച് ജാനികയമ്മ തെന്നി വീഴുന്നത്. ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നായിരുന്നു ശസ്ത്രക്രീയ.

s janaki

ബന്ധുവിട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് തെന്നി വിഴുകയായിരുന്നു. ഒപ്പറേഷനെ തടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്. ഇടുപ്പെല്ലിന്റെ ശക്തമായ വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പൊട്ടൽ കണ്ടു പിടിക്കുകയായിരുന്നു.

1957ൽ 19ാം വയസിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ശബ്ദമായി മാറുകയായിരുന്നു. ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌.1200 പരം മലയാള സിനിമാ ഗാനങ്ങളുടെ ശബ്ദമായിട്ടുണ്ട്. 2017 ൽ സംഗീത ലോകത്ത് നിന്ന് വിട പറഞ്ഞ പ്രിയ ഗായിക ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X