എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് , ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രിയഗായകൻ...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ഇക്കാര്യ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യ അറിച്ചിരിക്കുന്നത്. ഭയപ്പെടാൻ ഇല്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ മുൻനിർത്ത ഹോം ക്വാറന്റൈനിൽ നിന്ന് ആശുപത്രിലേയ്ക്ക് മാറിയിരിക്കുന്നതെന്നും എസ്പിബി വീഡിയോയിൽ പറയുന്നു.

S P Balasubrahmanyam

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

അദ്ദേഹം പറയുന്നത് ഇങ്ങനെ... കഴിഞ്ഞ മൂന്ന് ദിവസമായി തനിക്ക് ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു. വിട്ടുമാറാതായപ്പോൾ പരിശോധനയ്ക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു- എസ്പിബി പറഞ്ഞു. തനിയ്ക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറിയ ജലദോഷവും പനിയും മാത്രമേ ഇപ്പോഴുള്ളൂ. മറ്റുളള ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹം പയുന്നു. തന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്, ഭയപ്പെടാനില്ലെന്നും സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയുണ്ടെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നു. എസ് പിബിക്ക് രോഗശാന്തി നേർന്ന് തെന്നിന്ത്യൻ സിനിമ സംഗീത ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വീഡ‍ിയോ കാണാം

Read more about: song
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X