മകളെ കുറിച്ചൊരു ആധിയുണ്ടായിരുന്നു, ഹന്നമോള്‍ വയസറിയിച്ചു! കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം; സലിം

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് ഗായകന്‍ സലീം കോടത്തൂരും മകള്‍ ഹന്നയും മലയാളികള്‍ക്ക് സുപരിചിതരാവുന്നത്. ചില ശാരീരിക പ്രശ്‌നങ്ങളുള്ള ഹന്ന ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതയാണ്. പ്രായത്തിനൊത്ത വളര്‍ച്ചയില്ലെന്നാണ് പലരും കരുതിയെങ്കിലും ഹന്ന മോളുടെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സലിമിപ്പോള്‍.

എല്ലാ മാതാപിതാക്കളെ പോലെയും തങ്ങളുടെ വലിയ ആഗ്രഹം നടന്നുവെന്ന് പറഞ്ഞൊരു വീഡിയോയുമായിട്ടാണ് സലിമും മകള്‍ ഹന്നയും എത്തിയിരിക്കുന്നത്. മകള്‍ വയസറിയിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആശങ്കകളെ കുറിച്ചും യൂട്യൂബിലൂടെ താരം സംസാരിച്ചു...

saleem-kodathoor

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു ദിവസത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഈ വീഡിയോയിലൂടെ എന്ന് സംസാരിച്ചു കൊണ്ടാണ് സലീം എത്തിയിരിക്കുന്നത്. ഏതൊരു മാതാപിതാക്കളുടെയും ജീവിതത്തിലെ സന്തോഷ ദിവസമാണിത്. ഞങ്ങളുടെ ഹന്ന മോള്‍ വലിയ കുട്ടിയായി. പ്രായപൂര്‍ത്തി ആയെന്ന് ഒക്കെ പറയാം. പണ്ടുകാലത്ത് വലിയ ചടങ്ങ് ആയിട്ടാണ് ഇത് നടത്തിയിരുന്നത്. ഇന്ന് അത്രയും ആഘോഷം ഒന്നുമില്ല. ഹന്ന മോളുടേത് ആയതുകൊണ്ട് ഞങ്ങള്‍ കുടുംബക്കാരെല്ലാം ഒരുമിച്ചു കൂടിയിരിക്കുകയാണ്.

ഹന്നമോളുടെ ജീവിതത്തിലെ ഓരോന്നും നിങ്ങളുമായി പങ്കുവെച്ചിരുന്നു. അവളുടെ ഉയര്‍ച്ചയ്ക്ക് കാരണം നിങ്ങള്‍ തന്ന പിന്തുണയാണ്. അതുകൊണ്ടാണ് ഈ വിശേഷവും പറയുന്നത്. ഹന്നമോളെ കുറിച്ചുള്ള കാര്യങ്ങള്‍ പറയണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ജീവിതത്തില്‍ അവള്‍ എന്തേങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ പിന്തുണ കൊണ്ടാണ്.

അവളെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവരൊക്കെ ഹന്നമോള്‍ വലിയ കുട്ടി ആവുമ്പോള്‍ പറയണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അത് ആയ ദിവസം പറയാത്തത് അവള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന് കരുതിയിട്ടാണ്. എന്നിരുന്നാലും ഈ ദിവസം പറയാം എന്ന് തീരുമാനിക്കുകയായിരുന്നു.

saleem-kodathoor

ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്പോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷേ അത് ആവേണ്ട കറക്റ്റ് പ്രായത്തില്‍ തന്നെ ആയിരിക്കുകയാണ്. ഞങ്ങളുടെ മനസ്സില്‍ ഹനമോള്‍ ചെറിയ കുട്ടി തന്നെയാണ്, അല്ലാതെ വലിയ കുട്ടിയോന്നുമല്ല. പ്രോഗ്രാമിന് പോകുമ്പോഴും എല്ലാവരും ഹന്ന മോളെ കുറിച്ച് ചോദിക്കാറുണ്ട്. അവരോടും ഈ വിശേഷം പറയുമ്പോള്‍ ഹന്നമോള്‍ ചെറിയ കുട്ടി തന്നെ ആണെന്നാണ് അവരുടെ അഭിപ്രായം.

ഇനി ഇത് കഴിഞ്ഞിട്ട് വേണം ഹന്ന മോളുടെ കല്യാണം നടത്താന്‍. പക്ഷേ അതിനോട് താല്പര്യം ഇല്ലെന്നാണ് അവള്‍ പറയുന്നത്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ ഉപ്പാനെ നോക്കാന്‍ വേണ്ടി കല്യാണം കഴിക്കില്ലെന്നാണ് അവള്‍ പറയുന്നത്. എങ്കിലും ആ സമയമാകുമ്പോള്‍ അടിപൊളി ഒരു ചെക്കനെ കണ്ടെത്തി കല്യാണം കഴിപ്പിക്കുമെന്ന് സലീം പറയുന്നു.

ഒരു മണവാട്ടിയെ പോലെ ഹന്ന മോളെ സുന്ദരിയാക്കി, ഒപ്പനയുടെ അകമ്പടിയോട് കൂടിയാണ് ആനയിച്ച് കൊണ്ട് വന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മധരും കൊടുത്തും സമ്മാനങ്ങളുമൊക്കെ നല്‍കിയാണ് ഈ ചടങ്ങ് മനോഹരമാക്കിയത്. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങളുമായി പുതിയ വീഡിയോയുമായി വരാമെന്നാണ് താരം പറയുന്നത്.

Read more about: actor social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X