twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യാത്രയിലുടനീളം നിസഹായരായ ആളുകളെ കണ്ടു! അതിഭീകരമായ അവസ്ഥയാണിതെന്ന് സയനോര

    By Midhun
    |

    പ്രളയക്കെടുതി കാരണെം വലിയ ദുരിതമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. തുടര്‍ച്ചയായി പെയ്ത മഴയും ഡാം തുറന്നതു കാരണവും അധിക സ്ഥലങ്ങളും വെളളത്തിലായിരിക്കുകയാണ്. കാസര്‍കോഡ് ഒഴികെയുളള മറ്റെല്ലാ ജില്ലകളിലും നേരത്തെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജാതിമത പ്രായ ഭേദമന്യ എല്ലാവരും മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ചിലയിടങ്ങളില്‍ മഴ കൂടി വെളളം കയറിയത് ആളുകളെ വീണ്ടും ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.

    കേരളത്തെ നെഞ്ചോടു ചേര്‍ത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം! സഹായവുമായി നിരവധിപ്പേര്‍ രംഗത്ത്കേരളത്തെ നെഞ്ചോടു ചേര്‍ത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം! സഹായവുമായി നിരവധിപ്പേര്‍ രംഗത്ത്

    ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നേരത്തെ ആരംഭിച്ചിരുന്നു. സിനിമാ താരങ്ങളും മറ്റ് രംഗങ്ങളിലൂളളവരും അടക്കം നിരവധിപേര്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പ്രളയക്കെടുതിക്കിടെ താന്‍ നേരിട്ടുകണ്ട കാര്യങ്ങള്‍ ഗായിക സയനോര ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പ്രളയം അതിഭീകരമായ അവസ്ഥയാണെന്നാണ് സയനോര പറയുന്നത്.

    സയനോരയുടെ വാക്കുകളിലേക്ക്...

    സയനോരയുടെ വാക്കുകളിലേക്ക്...

    തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രക്കിടയിലെ അനുഭവമാണ് സയനോര ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നത്. നാട്ടിലേക്കുളള യാത്ര പതിവഴിയില്‍ മുടങ്ങിയപ്പോള്‍ തുടര്‍ന്ന് കാറിലായിരുന്നു സയനോര കണ്ണൂരിലേക്ക് പോയത്. 'അതിഭീകരമായ അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴുളളതെന്ന് സയനോര പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു നിന്ന് പട്ടാമ്ബി വരെ ഒരു ട്രെയിനില്‍ യാത്ര ചെയ്തു. കണ്ട കാഴ്ചകളൊന്നും വിവരിക്കാന്‍ പോലും പറ്റാത്ത അത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ ചുറ്റിലുമുള്ളവരും സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക,സയനോര പറയുന്നു.

    വളരെ മോശമായ അവസ്ഥയാണുളളത്

    വളരെ മോശമായ അവസ്ഥയാണുളളത്

    വണ്ടികള്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാന്‍ മാക്‌സിമം സഹായിക്കുക. ഭയങ്കര ബുദ്ധിമുട്ടാണു നമ്മള്‍ നേരിടുന്നത്. എനിക്കത് മനസിലായതുകൊണ്ടാണ് പറയുന്നത്. ഇപ്പോള്‍ ഫെയ്‌സ് ബുക്കില്‍ ഒരു വിവരണം നല്‍കാന്‍ പറ്റുന്നില്ല. വളരെ മോശമായ അവസ്ഥയാണ്. ഒരുപാട് ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്,സയനോര പറയുന്നു.

    നിസ്സഹായരായ ജനങ്ങള്‍

    നിസ്സഹായരായ ജനങ്ങള്‍

    അതുകൊണ്ട് സഹായിക്കണമെന്ന് എല്ലാവരോടും ആത്മാര്‍ഥമായി പറയുകയാണ്.'ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ഭയാനകമായ കാഴ്ചകള്‍ കാണുന്നതെന്ന് സയനോര പറഞ്ഞു. യാത്രയിലുടനീളം നിസ്സഹായരായ ആളുകളെയാണ് കണ്ടത്. സഹായമഭ്യര്‍ത്ഥിച്ചും മറ്റും പലരും നിസഹായരായി നില്‍ക്കുകയാണെന്നും സയനോര പറഞ്ഞു. ട്രെയിന്‍ യാത്രക്കിടെ സയനോര വഴിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നു ടാക്‌സിയിലുള്ള യാത്രക്കിടെയാണ് സയനോര ആ അനുഭവം പങ്കുവച്ചത്.

    വീഡിയോ കാണൂ

    വീഡിയോ കാണൂ

    ടൊവിനോ പറഞ്ഞത്

    ടൊവിനോ പറഞ്ഞത്

    മഴ കുറയുന്നുണ്ടെന്നും അതിനാല്‍ വെള്ളം താഴുന്നതുവരെ എല്ലാവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടമെന്നും ടോവിനോ തോമസ് ഇന്നലെ പറഞ്ഞിരുന്നു. സുരക്ഷിത സ്ഥാനത്തുളളവര്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ മറക്കരുതെന്നും എല്ലാവരും വെളളം താഴുന്നതുവരെ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്നും ടൊവിനോ തോമസ് ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു.

    സംയുക്താ മേനോന്‍ പറഞ്ഞത്‌

    സംയുക്താ മേനോന്‍ പറഞ്ഞത്‌

    എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം! ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥനയുമായി ടൊവിനോഎല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം! ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥനയുമായി ടൊവിനോ

    ആ സിനിമയിലെ നെഗറ്റീവ് വേഷം മോഹന്‍ലാല്‍ വേണ്ടെന്നുവെച്ചത്! തുറന്നു പറഞ്ഞ് ശ്രീനിവാസന്‍ആ സിനിമയിലെ നെഗറ്റീവ് വേഷം മോഹന്‍ലാല്‍ വേണ്ടെന്നുവെച്ചത്! തുറന്നു പറഞ്ഞ് ശ്രീനിവാസന്‍

    English summary
    singer sayanora's facebook live video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X