അറിഞ്ഞോ...ശ്രോയ ഘോഷാല്‍ വിവാഹിതയായി
നിങ്ങള്‍ അറിഞ്ഞോ ഇന്ത്യയുടെ പ്രിയപ്പെട്ട ഗായിക ശ്രേയഘോഷാല്‍ വിവാഹിതയായി... ആരാധകര്‍ ഒന്നു ഞെട്ടി എന്നു തന്നെ പറഞ്ഞാല്‍ മതിയല്ലോ. മാധ്യമങ്ങള്‍ക്കൊന്നും പിടി കൊടുക്കാതെ രഹസ്യമായാണ് ശ്രേയയുടെ വിവാഹം നടന്നിരിക്കുന്നത്. ശ്രേയയുടെ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് ബോളിവുഡ് ലോകം തന്നെ ഈ വാര്‍ത്ത അറിയുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ശ്രേയ ബംഗാള്‍ സ്വദേശിയായ ശൈലാദിത്യനെ വിവാഹം ചെയ്തത്. ശ്രേയ ഘോഷാലിനു ഇങ്ങനെയൊരു പ്രണയം ഉണ്ടെന്നു പോലും അധികമാരും അറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത ബംഗാള്‍ രീതിയിലാണ് ശ്രേയയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.

പ്രമുഖരെയൊന്നും വിവാഹചടങ്ങില്‍ ക്ഷണിച്ചിരുന്നില്ല. വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോഴാണ് വിവരം എല്ലാവരും അറിയുന്നത്. എന്റെ പ്രണയത്തെ ഞാന്‍ സ്വന്തമാക്കി. തികച്ചും ബംഗാളി ചടങ്ങുകളോടെ ശൈലാദിത്യനുമായുള്ള തന്റെ വിവാഹം കഴിഞ്ഞു. എന്നാണ് ശ്രേയഘോഷാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളൂ. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications











