»   » റോക്ക് ബാന്‍ഡിന്റെ കഥയുമായി സിദ്ദാര്‍ഥ് എത്തുന്നു

റോക്ക് ബാന്‍ഡിന്റെ കഥയുമായി സിദ്ദാര്‍ഥ് എത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

തൈക്കുടം ബ്രിഡ്ജ് എന്ന ജനപ്രിയ ബ്രാന്‍ഡിലെ പ്രധാന ഗായകരിലൊരാളാണ് സിദ്ദാര്‍ത്ഥ്. എന്നാല്‍ ഗായകനപ്പുറം താന്‍ ഒരു നല്ല അഭിനേതാവും കൂടിയാണെന്ന് തെളിയിക്കാന്‍ പോകുകയാണ് സിദ്ദാര്‍ത്ഥ്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓണ്‍ ദ റോക്‌സ് എന്ന ചിത്രത്തിലൂടെയാണ് സിദ്ദാര്‍ഥ് നായകനായി എത്തുന്നത്.നേരത്തെ യേലൗ എന്ന ആല്‍ബത്തില്‍ സിദ്ദാര്‍ഥ് അഭിനയിച്ചിട്ടുണ്ട്.

siddharth-menon

റോക്ക്ബാന്‍ഡിന്റെ കഥ പറയുന്ന ചിത്രമാണ് ഓണ്‍ ദ റോക്‌സ്. അന്തരിച്ച സംവിധായകന്‍ പവിത്രന്റെ മകളായ ഈവ പവിത്രനാണ് ചിത്രത്തില്‍ സിദ്ദാര്‍ഥിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

ഫെമിന മാഗസിന്‍ എഡിറ്ററായിരുന്ന രാജശ്രീ ബല്‍റാമും, വിവേക് രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്രകാശ് ബാരെ, പൂര്‍ണിമ ജയറാം,മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Siddharth has recorded songs for the movie Vegam, directed by Anilkumar K.G. and for Rajeev Ravi's untitled movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam