ഇത് അമ്മയുടെ മകൾ തന്നെ! പാട്ടും ഡാൻസുമായി ജൂനിയർ സിത്താര, കാണൂ
മലയാളി സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണ കുമാർ. ഈ വർഷ നിരവധി ഹിറ്റുകളാണ് സിത്താര പ്രേക്ഷകർക്കായി സമ്മാനിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിത്താരയുടെ മകളുടെ ഗാനമാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ജാതിക്ക തോട്ടം എന്നുള്ള ഗാനമാണ് കുഞ്ഞ് സാവൻ ഋതു പാടിയിരിക്കുന്നത്. പാട്ട് മാത്രമല്ല പാട്ടിനോടൊപ്പം നൃത്തവും ചെയ്യുന്നുണ്ട്.

സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസാണ് സായുവിന്റെ ഗാനം ഫേസ്ബുക്കിൽ പങ്കുവെച്ചത്. വല്യ സ്റ്റാറിന്റ കുഞ്ഞി സ്റ്റാർ എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ഗാന പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ഇതിനു മുൻപരും സായുവിന്റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സാധാരണ അമ്മയ്ക്കൊപ്പമാണ് സായുവും പാട്ടുമായി പ്രത്യക്ഷപ്പെടാറുള്ളത്. നീ മുകിലോ എന്ന് തുടങ്ങുന്ന ഗാനം സിത്താരയ്ക്കൊപ്പം സായുവും ആ ലപിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. ഇക്കുറി ഒറ്റയ്ക്ക് പാട്ടും ഡാൻസുമായിട്ടാണ് കുട്ടി സായു എത്തിയിരിക്കുന്നത്. സായുവിന്റെ പാട്ട് ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications