»   » ആ കൊടും തണുപ്പത്തും വിയര്‍ത്ത് പോയി, പിറ്റേ ദിവസത്തെ കാര്യമോര്‍ത്ത് ആ ദിവസം തീര്‍ത്തത്

ആ കൊടും തണുപ്പത്തും വിയര്‍ത്ത് പോയി, പിറ്റേ ദിവസത്തെ കാര്യമോര്‍ത്ത് ആ ദിവസം തീര്‍ത്തത്

Posted By: Sanviya
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം ഒരു സാധാരണ സംഭവമായാണ് പലരും സമീപിക്കുന്നത്. മറ്റൊരു നാട്ടില്‍ സംഭവിക്കുന്നതുകൊണ്ടോ അവനവന്റെ സഹോദരിമാര്‍ക്കോ അല്ലാത്തതുക്കൊണ്ട് തന്നെ അതൊരു സാധരണ വാര്‍ത്തയെ പോലെ കാണും. എന്നാല്‍ ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ആര്‍ക്കും സംഭവിക്കാം. പലര്‍ക്ക് നേരെയും ആക്രമണ ശ്രമങ്ങള്‍ നടന്നിട്ടുമുണ്ട്. മിക്കവരും ഇക്കാര്യം പറയാന്‍ മടിക്കുന്നവരാണ്.

കഴിഞ്ഞ ദിവസം ബെംഗളൂരില്‍ യുവതിയ്ക്ക് നേരയുണ്ടായ ആക്രമണമാണ് ഇപ്പോഴത്തെ ചര്‍ച്ച. സത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി സിനിമാ താരങ്ങളും രംഗത്ത് എത്തി. ഗായിക സിത്താരയും കൊല്‍ക്കത്തയില്‍ വച്ച് തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞായിരുന്നു പ്രതികരിച്ചത്. കൊല്‍ക്കത്തയില്‍ സംഗീതോത്സവം കാണാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് നടി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

രണ്ട് വര്‍ഷം മുമ്പ്

2015ലാണ് സംഭവം നടക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സിത്താര തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 63ാംമത് ഡോവര്‍ലാന്‍ മ്യൂസിക് കോണ്‍ഫറന്ഡസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. 2015 ജനുവരി 22നാണ് താനു്# സുഹൃത്തുക്കള്‍ക്കൊപ്പം കോണ്‍ഫറന്‍സില്‍ എത്തുന്നത്.

നാലുമണിക്ക്

7.30 ആയപ്പോള്‍ കച്ചേരി ആരംഭിച്ചു. വെളുപ്പിന് നാല് മണിയായപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ റൂമിലേക്ക് പോകാന്‍ ഇറങ്ങി. അവിടെ അടുത്തൊരു ഹോട്ടലിലായിരുന്നു ഞാന്‍ താമസിച്ചിരുന്നു. കൂട്ടുകാരികള്‍ രണ്ട് പേരും അവിടുത്തുകാരായതിനാല്‍ അവര്‍ വീട്ടിലേക്കും പോയി. ഞാന്‍ ഹോട്ടിലേക്കും നടന്ന്. ഏതാണ്ട് പത്തിരുന്നൂറ് കിലോ മീറ്റര്‍ മാത്രമായിരുന്നു ഹോട്ടലിലേക്ക്.

എന്റെ പിന്നാലെ രണ്ട് പേര്‍

കുറച്ച് ദൂരം നടന്നപ്പോള്‍ എന്റെ പിന്നാലെ രണ്ട് പേര്‍ കൂടി. എനിക്ക് ശരിക്കും കാണാമായിരുന്നു. അവരന്റെ പിന്നാലെയുണ്ട്. നടത്തം നിര്‍ത്തി. ഞാന്‍ ഓട്ടം തുടങ്ങി. അന്ന് ഉടുത്ത സാരിയുടെയും ഷാളിന്റെയും ഭയത്തിന്റെയും ഭാരംകൊണ്ട് ആ തണുപ്പിലും ഞാന്‍ വിയര്‍ത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കച്ചേരി സ്ഥലത്തേക്ക് പോകാന്‍ വരെ എനിക്ക് ഭയമായിരുന്നു.

പാന്റും ഷര്‍ട്ടുമാക്കി

പിറ്റേ ദിവസം മുതല്‍ പതിവു പോലെ പാന്റും ഷര്‍ട്ടും ജാക്കെറ്റും തൊപ്പിയും ഷൂസുമാക്കി. ഇത്തര സാഹചര്യങ്ങളില്‍ ഓടി രക്ഷപ്പെടാനും അല്ലെങ്കില്‍ തിരിച്ച് കല്ലെറിയാനും ആത്മ വിശ്വാസം തരുന്നത് ഇങ്ങനെ ഇറങ്ങുമ്പോഴാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Singer Sithara Facebook Post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam