For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട് വൃത്തിയാക്കുമ്പോള്‍ വേണ്ട കരുതലുകള്‍! അനുഭവം പങ്കുവെച്ച് ഗായിക സിത്താര! കാണൂ

  By Midhun
  |

  മഴയ്ക്ക് അല്‍പം ശമനമായതോടെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച ആളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാനുളള തയ്യാറെടുപ്പുകളിലാണ്. അപ്രതീക്ഷിതമായി വന്ന വെളളപ്പൊക്കം കാരണം സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ച് എല്ലാവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിരുന്നു. ദുരന്തബാധിതരെ സഹായിക്കാനായി തുടങ്ങിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സംഭാവനകളാണ് നേരത്തെ ലഭിച്ചിരുന്നത്.

  നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം!ലാഭിക്കുന്ന പണം ദുരിതാശ്വാസനിധിയിലേക്കെന്നും ഉണ്ണി മേനോന്‍

  വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നിര്‍മ്മിച്ചു നല്‍കുമെന്നുളള ചിലരുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായിരുന്നു. വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും ഓരോ വീടുകളിലും ചെളികയറി വ്യത്തിക്കേടായിരിക്കുന്ന സാഹചര്യമാണുളളത്. വീട് തിരിച്ചുപിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി വന്നിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചില നിര്‍ദ്ദേശങ്ങളുമായി സിത്താരയും ഭര്‍ത്താവ് ഡോ സജീഷും എത്തിയിരിക്കുന്നത്.

  സിത്താര പറയുന്നത്

  സിത്താര പറയുന്നത്

  വീട് വൃത്തിയാക്കാന്‍ പോകുമ്പോള്‍ അത്യാവശ്യം കരുതേണ്ട വസ്തുക്കളെക്കുറിച്ചാണ് സിത്താര ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നത്. എല്ലാവരും നിര്‍ബന്ധമായി ഗം ബൂട്ടുകളും ഗ്ലൗസുകളും ധരിക്കണമെന്ന് സിത്താര പറയുന്നു. പകര്‍ച്ചവ്യാധികള്‍ വരാനുളള സാധ്യത തടയാനാണ് ഇത്തരമൊരു നിര്‍ദ്ദേശം സിത്താര പറയുന്നത്‌. നേരത്തെ അപ്രതീക്ഷിതമായി വന്ന പ്രളയത്തില്‍ സിത്താരയുടെ ആലുവയിലെ വീടും വെളളത്തിനടിയിലായിരുന്നു. വീട്ടിലെ വെളളം ഇറങ്ങിത്തുടങ്ങിയതോടെയാണ് മാലിന്യവും ചെളിയും നിറഞ്ഞുകിടക്കുന്ന വീട് വൃത്തിയാക്കാനായി സിത്താര എത്തിയിരുന്നത്.

  സജീഷ് പറഞ്ഞത്

  സജീഷ് പറഞ്ഞത്

  ഗ്ലൗസ് ധരിക്കുകയാണെങ്കില്‍ ആദ്യം സര്‍ജിക്കല്‍ ഗ്ലൗസ് ഇടണമെന്ന് സിത്താരയുടെ ഭര്‍ത്താവ് സജീഷ് പറയുന്നു. അത് കീറിപ്പോകാതിരിക്കാന്‍ മുകളില്‍ റബ്ബര്‍ ഗ്ലാസ് ധരിക്കാം .വലിയ വിലയുളള ഗം ബൂട്ടൊന്നും വാങ്ങേണ്ട കാര്യമില്ല. പിന്നെ മാസ്‌ക്ക് ധരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിനാല്‍ നല്ല മാസ്‌ക്കുകള്‍ നോക്കി വാങ്ങണമെന്നും ഡിസ്‌പോസിബിള്‍ മാസ്‌ക്ക് അല്ല ഉപയോഗിക്കേണ്ടതെന്നും സജീഷ് പറയുന്നു.

  കിണര്‍ ഉപയോഗിക്കുമ്പോള്‍

  കിണര്‍ ഉപയോഗിക്കുമ്പോള്‍

  കിണര്‍ ഉപയോഗിക്കുമ്പോള്‍ ആദ്യം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. ഒരുമാസത്തോളം ക്ലോറിനേറ്റ് ചെയ്യേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. സജീഷ് പറയുന്നു. വ്യത്തിയാക്കുമ്പോള്‍ ജനലുകള്‍ തുറന്നിടണം. കൂടാതെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ ഒന്നു ഓണ്‍ ചെയ്യാതിരിക്കുകയും മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും വേണം. അവ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഇലക്ട്രീഷന്റെ സഹായം തേടാന്‍ മറക്കരുതെന്നും ഡോ സജീഷ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

  അല്‍പം മണെണ്ണ കരുതുക

  അല്‍പം മണെണ്ണ കരുതുക

  വീടിനകത്തേക്ക് കയറുമ്പോള്‍ ഒരു സ്‌പ്രേയറില്‍ അല്‍പം മണെണ്ണ കരുതുക. ഇഴജന്തുകളുണ്ടെങ്കില്‍ അതിന് അടിച്ചുകൊടുക്കാം.കൂടുതല്‍ അടിക്കരുത്. അങ്ങനെ ചെയ്താല്‍ അവ ചത്തുപോവാന്‍ സാധ്യതയുണ്ട്. ഫേസ്ബുക്ക് വീഡിയോയില്‍ സിത്താരയും സജീഷും പറഞ്ഞു.

  വീഡിയോ കാണൂ

  വീഡിയോ കാണൂ

  ബ്രഡും വെള്ളവും കൊടുത്തപ്പോള്‍ കരച്ചിലോടെ നന്ദി! ക്യാംപിലെ അവസ്ഥയെക്കുറിച്ച് ആസിഫ് അലി!

  മികച്ച സംവിധാനവും ബഡ്ജറ്റും കൂടിയുണ്ടായിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന സിനിമ..

  English summary
  singer sithara krishnakumar's facebook video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X