ഒന്നും സംഭവിച്ചിട്ടില്ല!! ഇതെന്ത് ലോകം... അപകടവാര്‍ത്ത വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെ സിത്താര

അപകടം സംഭവിക്കുമ്പോൾ സിതാരയാണ് കാര്‍ ഓടിച്ചിരുന്നത്.

ഗായിക സിത്താര കഷ്ണകുമാറിന്റെ കാർ അപകടത്തിൽ. ഇന്നു രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുവെച്ചാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാറിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്സിഡന്റിനു പിന്നാലെ തനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും സിത്താരം ഫേസ്ബുക്കിൽ കുറിച്ചു. അപകടത്തിൽ തന്നെ കുറിച്ച് അന്വേഷിക്കാതെ ചില മാധ്യമങ്ങൾ ഭയം ഉളവാക്കുന്ന തരത്തിൽ വാർത്ത കൊടുത്തുവെന്നും കൂടാതെ കാറിന്റെ ചിത്രം ഭീകരത തോന്നിപ്പിക്കും വിധമാണ് നൽകിയതെന്നം സിത്താരം കുറിപ്പിൽ വ്യക്തമാക്കി.

sithara

അപകടത്തെ കുറിച്ച് സിത്താര പറയുന്നതിങ്ങനെ: ദൈവത്തിന്റെ കടാക്ഷത്താൽ അപകടത്തിൽ ആർക്കും ഒന്നും സംഭവിച്ചില്ല. എതിർ ദിശയിലൂടെ വന്ന ബസിനെ ഒരു ബൈക്ക് ഒവർടേക്ക് ചെയ്യുന്നതിനിടയിൽ തങ്ങൾക്ക് വേഗം ലെഫ്റ്റ് ടേൺ എടുക്കേണ്ടി വന്നു. അപകടത്തിനു കാരണമായത്. ആക്സിഡന്റ് ഉണ്ടാകുമ്പോൾ കാർ ഓടിച്ചിരുന്നത് സിത്താരയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

കൂടാതെ അപകടത്തെ ഒരു കൂട്ടരി‍ ഭീകരമായി ചിത്രീകരിക്കാനും ശ്രമിച്ചിരുന്നു.അപകടത്തിന്റെ ചിത്രം ഭീകരത തോന്നിക്കും വിധമുള്ള ആങ്കിളില്‍ നിന്ന് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിച്ചവരോട് നന്ദിയുണ്ട്. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വിളിച്ച് തിരക്കാതെ വാര്‍ത്ത നല്‍കിയ എല്ലാ ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു, ലോകം എത്ര വിചിത്രമാണെന്നും' സിത്താര ഫേസ്സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X