For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് ശരിയ്ക്കുമുളള ചിരിയല്ല!! സ്റ്റേജ് ഷോയ്ക്കിടെ പ്രേക്ഷകൻ, കിടിലൻ മറുപടിയുമായി സിത്താര

|

മലയാള സിനിമ പിന്നണി ഗാനരംഗത്ത് തന്റേതായ വ്യത്യസ്ത ശബ്ദമാധൂര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. മലയാള സിനിമ മേഖലയിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളായ തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിലും തന്റേതായ ഇടം കണ്ടത്താൻ സിത്താരയ്ക്ക് കഴിഞ്ഞിരുന്നു. പിന്നണി ഗായിക എന്നതിലുപരി സംഗീത സംവിധാനത്തിലും സിത്താര തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പിന്നണി ഗായിക എന്നതിലുപരി ഹിന്ദുസ്ഥാൻ, കർണ്ണാടിക്, ഗസൽ സംഗീത‍ജ്ഞകൂടിയാണ് സിത്താര.

sithara

കടലിന്റെ മക്കൾക്ക് ആദരവ്!! അമൃതം മലയാളം... സംഗീത ആൽബം പുറത്ത്...

എപ്പോഴും ചിരിച്ച മുഖത്തോടുകൂടിയായിരിക്കും സിത്താര പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് പ്രിയഗായികയെ പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട്. ഗായകർക്ക് നേരെ അധികം വിമർശനങ്ങൾ ഉയർന്നു വരാറില്ല. ഇപ്പോഴിത ഗായിക സിത്തരയെ വിമർശിച്ച് ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്. ഇയാളുടെ പ്രശ്നം ഗായികയുടെ ചിരിയാണ്.

മഞ്ജു ഇത്രയ്ക്ക് മെലിഞ്ഞതായിരുന്നോ!! പഴയ നൃത്തം ചെയ്യുന്ന ചിത്രം കണ്ട് അമ്പരന്ന് ആരാധകർ...

സംഗീത പരിപാടിയ്ക്കിടെ

സിത്താര തന്നെയാണ് ഈ സംഭവം പ്രേക്ഷകരുമായി പങ്കുവെച്ചത്. സംഭവം നടക്കുന്നത് തലസ്ഥാന നഗരിയിലെ ഒരു സംഗീത പരിപാടിയ്ക്കിടെയാണ്. എയർ പോർട്ടിൽ കാത്ത് നിന്നവർ മുതൽ വേദിയുടെ പുറകിലും, മുന്നിലും സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരുമെല്ലാം മുത്തുപോലത്തെ മനുഷ്യരായ സംഘടകർ, കാണികൾ! ആദ്യ ഗാനം പാടിയതിനു ശേഷമുള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയിൽ ഒരു ശബ്ദം ഉയർന്നു കേട്ടു.

ചിരിക്കരുത്

സദസ്സിൽ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നുണ്ടായിരുന്നു. നിങ്ങൾ ടിവിയിൽ ഇങ്ങനെ ചിരിക്കരുത്. ആദ്യം കേട്ടില്ല എന്ന മട്ടിൽ എന്തോ? എന്നു ചോദിച്ചു! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് ! തമാശ പോലെ ഞാൻ ചോദിച്ചു നോക്കി ' ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശെരിയാണോ '' !! ആ സഹോദരൻ വീണ്ടും പറഞ്ഞു, 'ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ!!' ! ആ ഒരു പാട്ട് പാടുമ്പോൾ മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു .

വീടിനെ മറക്കാൻ തയ്യാറല്ല

ശരിയാണ്, മഹാ അബദ്ധമാണ് എന്റെ ചിരി, ചിലപ്പോൾ അരോചകവും. പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓർത്തുനോക്കുമ്പോൾ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടിൽ മിക്കവാറും എല്ലാവർക്കും ഇതേ അന്തംവിട്ട ചിരിയാണ് . ഞാൻ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അർത്ഥം ഞാൻ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ്. അതിനു തത്കാലം തയ്യാറല്ല

ഓരേയൊരു വഴി മാത്രം

ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടൺ തന്നെ ശരണം . ഇപ്പോൾ ഞാൻ ഓർക്കുന്നത് മറ്റൊന്നാണ്, സ്നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേർത്ത് പിടിച്ച പലരുടെയും മുഖങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞിട്ടും, വാക്കുകൾ കൊണ്ട് വെറും രസത്തിനും, കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് - സിത്താര കറിച്ചു

ഒരുവാക്ക് മതി സന്തോഷം തല്ലിക്കെടുത്താൻ

ഒരു നിമിഷാർത്ഥം മതി, അര വാക്ക് മതി വർഷങ്ങൾ പഠിച്ചും, കരഞ്ഞും, തളർന്നും, നിവർന്നും, നടന്നും, കിതച്ചും, ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താൻ . ആരും ആരോടും അങ്ങനെ അരുത് . പറയാനുള്ളതെന്തും നന്നായി സ്നേഹമായി ചേർത്ത് പിടിച്ചു പറയാം നമുക്കെന്നും സിത്താര ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തോടൊപ്പം ചിരിച്ചു നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.

English summary
singer sithara says about her smile controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more