twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങള്‍ രണ്ടു മതത്തിലുള്ളവര്‍, വിവാഹം നടക്കുമെന്ന് വിചാരിച്ചതല്ല; പ്രണയവിവാഹത്തെക്കുറിച്ച് സുദീപും സോഫിയയും

    |

    മലയാളത്തിലെ അനേകം ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയമായ ഗായകനാണ് സുദീപ് കുമാര്‍. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് സജീവമായ സുദീപ് കുമാറിന്റെ നിരവധി ഗാനങ്ങള്‍ ഇന്നും ആരാധകര്‍ ഏറ്റുപാടുന്നവയാണ്. എം.ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സുദീപ് കുമാറിന് 2012-ലെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

    അടുത്തിടെ സുദീപ് കുമാറും ഭാര്യ സോഫിയയും പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സംഗീതജീവിതത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നിരുന്നു. ഗായകന്‍ എം.ജി.ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന അമൃത ടി.വിയിലെ പരിപാടിയിലാണ് സുദീപും സോഫിയയും അതിഥികളായി എത്തിയത്. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്ന ഈ ഗെയിം ഷോ നര്‍മ്മപ്രധാനമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

    Sudeep kumar

    തന്റെ പ്രണയത്തെക്കുറിച്ചും പ്രണയവിവാഹത്തെക്കുറിച്ചുമൊക്കെ ആദ്യമായാണ് സുദീപ് ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നുപറയുന്നത്. ഭാര്യയായ സോഫിയ നടിയും നര്‍ത്തകിയുമാണ്. കലാമണ്ഡലത്തില്‍ പഠിച്ച സോഫിയ നാല് വര്‍ഷത്തോളം അവിടെ നൃത്തം അഭ്യസിച്ചിരുന്നു.

    നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനിലായിരുന്നു ആദ്യ സീരിയലില്‍ അഭിനയിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സ്വരരാഗം, ലാലു അലക്‌സിന്റെ അവര്‍ ബിലവിഡ് പപ്പ എന്നീ സീരിയലുകളിലൊക്കെ പ്രധാന വേഷത്തില്‍ സോഫിയ അഭിനയിച്ചിട്ടുണ്ട്.

    ഒരു സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് സോഫിയയെ ആദ്യമായി കാണുന്നത്. പക്ഷെ, സോഫിയ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്ന് സുദീപ് പറയുന്നു. പിന്നീട് തന്റെ ആദ്യ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ചെന്നൈയില്‍ വിസ ആവശ്യങ്ങള്‍ക്കായി പോയപ്പോഴാണ് സോഫിയയെ വീണ്ടും കാണുന്നത്. അന്ന് ചെന്നൈയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ വെച്ച് വിശദമായി പരിചയപ്പെട്ടു. കുറേ നേരം സംസാരിച്ചിരുന്നു. ആ അമേരിക്കന്‍ പരിപാടിയുടെ യാത്രയിലൂടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിമാറി.

    പരിപാടിക്ക് ശേഷം നാട്ടില്‍ വന്നപ്പോഴും ഞങ്ങള്‍ ആ സൗഹൃദം തുടര്‍ന്നു. ഏകദേശം ഒരു വര്‍ഷത്തോളം സൗഹൃദം മുന്നോട്ടുപോയി. അതിനിടയിലെപ്പോഴോ ആണ് ഞങ്ങള്‍ പരസ്പരം പ്രണയം പറയുന്നത്. ആരാദ്യം പറഞ്ഞു എന്ന് ഓര്‍ക്കുന്നില്ല, പക്ഷെ, ഞങ്ങള്‍ പാട്ടുകളിലൂടെ പരസ്പരം പ്രണയം എപ്പോഴും പങ്കുവെച്ചിരുന്നതായി സുദീപ് ഓര്‍ത്തെടുത്തു.

    Sudeep kumar

    ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ടവരായിരുന്നതിനാല്‍ വിവാഹം നടക്കുന്നതിലും ചില പ്രതിസന്ധികളുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാവരും തമ്മില്‍ അപ്പോഴേക്കും നല്ല കൂട്ടായിരുന്നു. അതിനാല്‍ ഞങ്ങളുടെ വിവാഹക്കാര്യം കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അവരുടെ എതിര്‍പ്പല്ല, പകരം ആശങ്കയായിരുന്നു ഉണ്ടായിരുന്നത്.

    രണ്ട് മതവിഭാഗത്തില്‍ പെട്ടതായതുകൊണ്ട് മുന്നോട്ടെങ്ങനെ, ബന്ധുക്കളുടെ പ്രതികരണം എന്തായിരിക്കും എന്നൊക്കെ ഓര്‍ത്തായിരുന്നു ആശങ്കകള്‍. അമ്പലത്തിലും പള്ളിയിലുമൊന്നും വെച്ചായിരുന്നില്ല, പകരം കോട്ടയത്തെ സുമംഗലി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹമെന്നും സുദീപ് അഭിമുഖത്തില്‍ പറഞ്ഞു.

    തന്റെ കോളേജ് കാലത്തെക്കുറിച്ചും ഓര്‍ത്തെടുത്ത സുദീപ് കുമാര്‍ ആ കാലം വളരെ രസകരമായിരുന്നുവെന്ന് പറഞ്ഞു. കോളെജില്‍ പഠിക്കുന്ന കാലത്തും തനിക്കൊപ്പം പാട്ടുണ്ടായിരുന്നു.

    കോളെജിലെ മരച്ചുവടുകളിലിരുന്ന് കൂട്ടുകാര്‍ക്കൊപ്പം പാട്ടുപാടുമായിരുന്നു. ക്ലാസ് റൂമില്‍ വെച്ച് പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാട്ടുകളൊക്കെ പാടാന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റ് സുഹൃത്തുക്കള്‍ക്കൊക്കെ അസൂയയായിരുന്നു. പക്ഷെ, അന്നെല്ലാം ഒരു പാട്ടുകാരനാകുമെന്നോ ഈ മേഖല പ്രൊഫഷന്‍ ആക്കുമെന്നോ കരുതിയിരുന്നില്ലെന്ന് സുദീപ് പറയുന്നു.

    ലോ കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയം ഒക്കെയുണ്ടായിരുന്നു. അങ്ങനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ലോ കോളേജില്‍നിന്നും പോന്ന ശേഷം രാഷ്ട്രീയം വിട്ടു. പഠനം കഴിഞ്ഞ് എന്റോള്‍ ചെയ്‌തെങ്കിലും യാദൃച്ഛികമായി സംഗീതമേഖലയിലേക്ക് തിരിയുകയായിരുന്നു. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യന്‍ കൂടിയായിരുന്നു സുദീപ്.

    Read more about: m g sreekumar
    English summary
    singer sudeep kumar opens up about his marriage love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X