»   » ഏറെ നാളായുള്ള പ്രാര്‍ത്ഥനയുടെ ഫലം, വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു!

ഏറെ നാളായുള്ള പ്രാര്‍ത്ഥനയുടെ ഫലം, വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴയിഞ്ഞു. തൃശൂര്‍ സ്വദേശിയും സംഗീതഞ്ജനുമായ സന്തോഷാണ് വരന്‍. വൈക്കത്ത് വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. മാര്‍ച്ച് 29നാണ് വിവാഹം.

മാട്രിമോണിയലിലൂടെയാണ് വരനെ കണ്ടത്തിയത്. ഏറെ നാളുകളായുള്ള പ്രാര്‍ത്ഥനയുടെ ഫലമാണ് ഈ വിവാഹമെന്ന് വിജയലക്ഷ്മിയുടെ അമ്മ പറഞ്ഞു. വൈക്കം വിജയലക്ഷ്മിയെ കുറിച്ച് തുടര്‍ന്ന് വായിക്കൂ...

വിവാഹ നിശ്ചയം

ഡിസംബര്‍ 14ന് വൈക്കത്തെ വിജയ ലക്ഷ്മിയുടെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. തൃശൂര്‍ സ്വദേശിയും സംഗീതഞ്ജനുമായ സന്തോഷാണ് വരന്‍.

വിവാഹം

2017 മാര്‍ച്ച് 19ന് വിവാഹം.

സെല്ലുലോയിഡിലൂടെ

അന്ധതയെ സംഗീതംകൊണ്ട് തോല്‍പ്പിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി. ചിത്രത്തിലെ ഗയകന്‍ ജെ ശ്രീരാമുമൊത്ത് പാടിയ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ പ്രശസ്തയാക്കിയത്.

പുരസ്‌കാരങ്ങള്‍

ചെറുതും വലുതുമായ ഒട്ടേറെ പുരസ്‌കാരങ്ങള്‍ വിജയലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്. 2013-ല്‍ കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, 2012ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം. ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയിട്ടുണ്ട്.

English summary
Singer Vaikom Vijayalakhmi engagement.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam