ഇനി മുതല്‍ വൈക്കം വിജയലക്ഷ്മിയ്ക്ക് അനൂപ് തുണയാകും! ലളിതമായി വിവാഹനിശ്ചയം, ചിത്രങ്ങള്‍ കാണാം..!!

Recommended Video

വൈക്കം വിജയലക്ഷ്മിയ്ക്ക് കൂട്ടായി അനൂപ് | filmibeat Malayalam

വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ആദ്യം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയത് ചര്‍ച്ചയായിരുന്നു. വിവാഹത്തിന് ശേഷം സംഗീതത്തെ മുന്നോട്ട് കൊണ്ട് പോവുന്നതിനെ കുറിച്ച് ചില നിബന്ധനകള്‍ വെച്ചതോടെയാണ് ഗായിക തന്നെ വിവാഹത്തില്‍ നിന്നും പിന്മാറിയത്.

വിജയലക്ഷ്മിയുടെ ഈ തീരുമാനത്തെ കേരളക്കര ഒന്നാകെ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ വിജയലക്ഷ്മിയ്ക്ക് വീണ്ടും വിവാഹമാണ്. കലയെ സ്‌നേഹിക്കുന്ന കലാകാരന്‍ തന്നെയാണ് ഗായികയെ തന്റെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്:ഫേസ്ബുക്ക്)

വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തെ കുറിച്ച് ദിവസങ്ങളായി വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ ഇന്നലെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പാലാ പുലിയന്നൂര്‍ കൊച്ചെഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപാണ് വരന്‍. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറായ അനൂപ് കലയെ സ്‌നേഹിക്കുന്നൊരു വ്യക്തിത്വമാണ്.

 ഉടന്‍ തന്നെ വിവാഹം

ഉടന്‍ തന്നെ വിവാഹം

വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹശനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും സാക്ഷിയാക്കിയിരുന്നു വിജയലക്ഷ്മി അനൂപിന്റെ വിരലില്‍ മോതിരമണിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തും. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും ഇടയ്ക്കുള്ള സമയത്താണ് വിവാഹം.

അനൂപിനെ നേരത്തെ അറിയാം..

അനൂപിനെ നേരത്തെ അറിയാം..

ഏറെ കാലമായി അനൂപിനെ തനിക്ക് അറിയാമെന്ന് വൈക്കം വിജയലക്ഷ്മി അടുത്തിടെ പറഞ്ഞിരുന്നു. ഈയിടെയാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അനൂപ് തുറന്ന് പറഞ്ഞത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു.

 വിവാഹത്തിലേക്ക് എത്തിയത്

വിവാഹത്തിലേക്ക് എത്തിയത്

കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാവുന്നതിനാല്‍ കൂടുതലൊന്നും അന്വേഷിക്കേണ്ടി വനനിരുന്നില്ല. അദ്ദേഹം മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവുമറിയാം. എനിക്ക് മിമിക്രിയും ഇഷ്ടമാണ്. രണ്ട് പേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് വിജയലക്ഷ്മി വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്.

ആദ്യ വിവാഹനിശ്ചയം

ആദ്യ വിവാഹനിശ്ചയം

മുന്‍പ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയിരുന്നു. വിവാഹശേഷം സംഗീതം മുന്നോട്ട് കൊണ്ട് പോകണമെന്ന വിജയലക്ഷ്മിയുടെ ആഗ്രഹങ്ങള്‍ക്ക് വിലക്കിട്ടതായിരുന്നു അതിന് കാരണം. വിവാഹനിശ്ചയത്തിന് മുന്‍പ് എന്റെ സംഗീത ജീവിതത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം പെരുമാറ്റം ക്രൂരമായിരുന്നുവെന്ന് വിജയലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ബന്ധം വേണ്ടെന്ന് വെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X