സുമംഗലിയാകുന്നതിനു തൊട്ടു മുൻപ് ആടിപ്പാടി വിജയലക്ഷ്മി!! പ്രിയ ഗായികയുടെ മൈലാഞ്ചി വീഡിയോ പുറത്ത്

സുമംഗലിയാകുന്നതിനു തൊട്ടു മുൻപ് ആടിപ്പാടി വിജയലക്ഷ്മി

വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദത്തില്‍ കയറി കൂടിയ കലാകാരിയാണ് വൈക്കം വിജയ ലക്ഷ്മി. പാട്ട്, മിമിക്രി, എന്നിങ്ങനെ കലാപരമായ രംഗത്ത് തന്റേതായ കൈയൊപ്പ് ചാർത്ത ഈ കലാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.കേരളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സംഗീത ലോകത്തും തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ കാലാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മനസിന്റെ ശക്തിയും കാഴ്ചയുമാണ് ഈ കലാകരിയെ വിജയങ്ങൾ കീഴടക്കാൻ സഹായിച്ചത്.

വൈക്കം വിജയലക്ഷമിയുടെ സന്തോഷങ്ങളും സങ്കടങ്ങലും നമ്മൾ മലയാളി ജനങ്ങളുടേയും കൂടിയാണ്. പാട്ടുകളും പുരസ്കാരങ്ങളും പോലെ തന്നെ പ്രിയ ഗായികയുടെ വിവാഹവും ആരാധകർകരിൽ ആവേശം സൃഷ്ടിച്ചിരുന്നു. ഗംഭീരമായിട്ടാണ് വിജയലക്ഷ്മിയുടെ വിവാഹം ആരാധകർ ആഘോഷിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയ ഗായികയുടെ മൈലാഞ്ചി ചടങ്ങാണ്. വിവാഹ തലേന്നുള്ള വിജയ ലക്ഷ്മിയുടെ പാട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സൊപ്പന സുന്ദരി നാൻ താനേ

സൊപ്പന സുന്ദരി നാൻ താനേ

വിജയ ലക്ഷ്മിയുടെ കരിയറിൽ തന്നെ വൻ ഹിറ്റ് സമ്മാനിച്ച ഒരു ഗാനമായിരുന്നു സൊപ്പന സുന്ദരി നാൻ താനെ എന്നു തുടങ്ങുന്ന ഗാനം. വീര ശിവാജി എന്ന തമിഴ് ചിത്രത്തിലെ ഗാനമായിരുന്നു ഇത്. തമിഴിൽ മാത്രമല്ല മലയാളത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ഈ ഗാനം. 2017 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനമായിരുന്നു മൈലാഞ്ചി ചടങ്ങിൽ വിജയ ലക്ഷ്മി ആലപിച്ചത്. വേദിയിലിരുന്നവരും ഇത് മനോഹരമാക്കുകയായിരുന്നു.

 വിജയലക്ഷ്മി അനൂപിന് സ്വന്തം

വിജയലക്ഷ്മി അനൂപിന് സ്വന്തം

ഒക്ടോബർ 22 ന് വൈക്കം മഹേദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു പലാ സ്വദേശിയായ അനൂപ് വിജയലഷ്മിയുടെ കഴുത്തിൽ താലി ചാർത്തിയത്. മുൻപ് ആഗ്രഹിച്ചതു പോലെ മഞന്ത സാരിയണിഞ്ഞ് സ്വർണ്ണാഭരണ വിഭൂഷിതയായിട്ടായിരുന്നു പ്രിയ ഗായിക കതിർ മണ്ഡപത്തിൽ എത്തിയത്. വിജയ ലക്ഷ്മിയെ ഏറ്റവും അധികം സുന്ദരിയായും സന്തോഷവദിയായും കണ്ടിരുന്ന ഒരു മൂഹൂർത്തമായിരുന്നു അത്. വിവാഹത്തിന് മജന്ത നിറത്തിലുള്ള സാരി ധരിക്കമെന്ന് നേരത്തെ ഇവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സന്തോഷമായ ജീവിതം

സന്തോഷമായ ജീവിതം

പൂർണ്ണ ആത്മവിശ്വാസത്തോടെയായിരുന്നു വിവാഹ ദിനത്തിൽ വിജയലക്ഷ്മി എത്തിയത്. അത് അവരുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാനും സാധിക്കുമായിരുന്നു. അനൂപ് മിമക്രി ആർട്ടിസ്റ്റാണ്. രണ്ടു പേരും കലാംരംഗത്ത് പ്രവർത്തിക്കുന്നവരുമാണ്. അദ്ദേഹത്തിന് സംഗീതം അറിയാം. എനിയ്ക്ക് മിമിക്രിയുമാറിയാം. അതിനാൽ തന്നെ രണ്ടു പേരും പരസ്പരം പിന്തുണച്ച് ജീവിതം മുന്നേട്ട് പോകാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

കാഴ്ച തിരിച്ചു കിട്ടും

കാഴ്ച തിരിച്ചു കിട്ടും

വിവാഹത്തോടു കൂടി വിജയലക്ഷ്മിയുടെ ജീവിതം അടിമുടി മാറാൻ പോകുകയാണ്..എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നതു പോലെ തന്നെ മനസിലാക്കുന്ന പുരുഷനെ വിജിക്കും ലഭിച്ചു. ഇത് കൂടാതെ മറ്റൊരു സന്തോഷം കൂടി ഇവരുടെ ജീവിത്തിലേയ്ക്ക് കടന്നു വരുകയാണ്. അടുത്ത വർഷത്തോടെ വിജയലക്ഷ്മിയ്ക്ക് പുറം വെളിച്ചം കാണാൻ സാധിക്കും. കണ്ണിന് കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള ചികിത്സ അമേരിക്കയിൽ ആരംഭിച്ചിരിക്കുകയാണ്. അടുത്ത വർഷത്തോടെ പുറം ലോകം കാണാൻ സാധിക്കുമെന്നുള്ള മറ്റൊരു പ്രതീക്ഷയിലാണ് ഗായിക

ചെറിയ കാഴ്ചകൾ

ചെറിയ കാഴ്ചകൾ

ഇരുട്ടിന്റെ ലോകത്തല്ല വിജയ ലക്ഷ്മി ജീവിക്കുന്നത്. കാഴ്ച ശക്തിയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറുതായി വെളിച്ചമൊക്കെ കാണാൻ സാധിക്കുമെന്ന് വിജയലക്ഷ്മി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത വർഷത്തോടെതാൻ ലോകം കാണുമെന്നുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് പ്രിയ ഗായിക. അത് വിജയലക്ഷ്മിയുടെ വാക്കുകളിൽ നിന്ന് തന്നെ പ്രകടമാണ്,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X