ഗായകന്‍ വിധു പ്രതാപ് വിവാഹിതനാകുന്നു

By Staff

യുവഗായകന്‍ വിധു പ്രതാപ് വിവാഹിതനാകുന്നു. ടിവി അവതാരകയും നര്‍ത്തകിയുമായ ദീപ്‌തി പ്രസാദാണ്‌ വിധുവിന്റെ ജീവിതസഖിയാകുന്നത്‌.

ആഗസ്റ്റ്‌ 20ന്‌ തിരുവനന്തപുരത്തെ സുബ്രഹ്മണ്യം ഹാളില്‍വച്ചാണ്‌ വിവാഹം നടക്കുക. പിന്നീട്‌ ആഗസ്റ്റ്‌ 23ന്‌ തൃശൂരിലെ ലുലു സെന്ററില്‍ റിസപ്‌ഷന്‍ നടക്കും. സംഗീതത്തെ സ്‌നേഹിക്കുന്നയാളാവണം തന്റെ വധുവെന്നാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ ഒരിക്കല്‍ ഒരു അഭിമുഖ്‌ത്തില്‍ പങ്കെടുക്കവെ വിധു പറഞ്ഞിരുന്നു.

തിരുവനന്തപുരം കൈതമുക്ക്‌ സ്വദേശിയായ വിധു പ്രതാപ്‌ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാല്‍ നായകനായ 'പാദമുദ്ര'യെന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ്‌ ചലച്ചിത്ര സംഗീതരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട്‌ 17ാം വയസ്സില്‍ ഏഷ്യാനെറ്റ്‌ ചാനല്‍ നടത്തിയ ഒരു സംഗീതമത്സരത്തില്‍ വിധു 'വോയ്‌സ്‌ ഓഫ്‌ ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു.

1999ല്‍ ദേവദാസിയെന്ന ചിത്രത്തിനായി പാടിയ 'പൊന്‍ വസന്തം....' എന്ന ഗാനമാണ്‌ യഥാര്‍ത്ഥത്തില്‍ വിധുവിന്‌ ഒരു ബ്രേക്ക്‌ നല്‍കിയത്‌. പിന്നീട്‌ അതേ വര്‍ഷം തന്നെ സംവിധായകന്‍ കമല്‍ ഒരുക്കിയ കാമ്പസ്‌ ചിത്രമായ 'നിറ'ത്തിന്‌ വേണ്ടി പാടിയ 'ശുക്രിയ...' എന്ന ഗാനം വന്‍ ഹിറ്റായി മാറി.

തുടര്‍ന്ന്‌ മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ പാടിയ ഈ ഗായകന്‍ 2002ല്‍ തമിഴ്‌ ചലച്ചിത്രലോകത്തേയ്‌ക്കും ചുവടുവച്ചു. 'സൊല്ല മറന്ത കഥൈ' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ഇളയരാജയാണ്‌ വിധുവിനെ തമിഴില്‍ പരിചയപ്പെടുത്തിയത്‌.

അടുത്തകാലത്ത്‌ പുറത്തിറങ്ങിയ 'നോട്ട്‌ബുക്ക്‌', 'ജുലൈ', 'പന്തയക്കോഴി', 'ഹലോ', 'കങ്കാരു', 'എസ്‌എഎസ്‌', 'മലബാര്‍ വെഡിംഗ്‌' തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും വിധു പാടി. 2001ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ്‌ വിധുവിനാണ്‌ ലഭിച്ചത്‌. 'സായാഹ്നം' എന്ന ചിത്രത്തിലെ 'കാലമേ കയ്‌ക്കൊള്ളുക നീ...' എന്ന ഗാനം പാടിയതിനായിരുന്നു പുരസ്‌കാരം.

നടന്‍ പൃഥ്വിരാജിന്റെ ശബ്ദവുമായി ഏറെ സാമ്യമുള്ള ശബ്ദമാണ്‌ വിധുവേന്റെത്‌. അതുകൊണ്ടുതന്നെ പൃഥ്വി നായകനായ ഒട്ടുമിക്ക ചിത്രങ്ങളും വിധുവിന്റെ പാട്ടുകളുമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X