വിജയ് യേശുദാസ് ധനുഷിനൊപ്പം അഭിനയിക്കുന്നു
വിജയ് യേശുദാസ് അഭിനയിക്കുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇക്കുറി അതു യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. മലയാളത്തിലല്ല വിജയ് യേശുദാസ് അഭിനയിക്കുന്നത്. തമിഴില്‍. അതും ധനുഷിനൊപ്പം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് യേശുദാസ് കാമറയ്ക്കു മുന്നിലെത്തുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് ധനുഷിന്റെ നായിക.

ധനുഷും വിജയും തമ്മില്‍ ഉറ്റസുഹൃത്തുക്കളാണ്. ധനുഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് വിജയ് അഭിനയിക്കുന്നത്. ധനുഷിന്റെ ഉറ്റസുഹൃത്തിന്റെ വേഷം തന്നെയാണ്ചിത്രത്തില്‍.
സംഗീത സാന്ദ്രമായ ചിത്രത്തില്‍ വിജയ് പാടുന്നുമുണ്ട്. തമിഴിലും മലയാളത്തിലും ഒരേപോലെ പാടാന്‍ കഴിയുന്ന വിജയ് യേശുദാസിന് സിനിമയിലെ താരങ്ങളെല്ലാം അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്. മുന്‍പ് സാക്ഷാല്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നു കേട്ടിരുന്നു. എന്നാല്‍ പിന്നീട് ആ പ്രൊജക്ട് മാറി പ്പോയി.
വിജയ്#യുടെ പിതാവ് യേശുദാസും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഗായകന്‍ ആയിട്ടുതന്നെയായിരുന്നു അഭിനയിച്ചിരുന്നത്. എന്നാല്‍ പിതാവിന്റെ പ ാത വിട്ടു സഞ്ചരിക്കാന്‍ പോകുകയാണ് വിജയ്. തമിഴില്‍ നല്ല തുടക്കമായാല്‍ മലയാളത്തിലും ഒരു കൈ നോക്കാന്‍ തന്നെയാണു തീരുമാനം.
ലിസ്റ്റിനും രാധികാ ശരത്കുമാറും ചേര്‍ന്നാണ് വിജയ്#യുടെ ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ബാലാജി മോഹന്‍. ദുല്‍ക്കര്‍ ആയിരുന്നു നായകന്‍. ആ ചിത്രം വന്‍ പരാജയമായിരുന്നു.


Click it and Unblock the Notifications