സ്ത്രീകളാണ് ഇതേറ്റവും കൂടുതല്‍ അനുഭവിക്കുന്നത്! ഈ മുതലെടുപ്പ് അംഗീകരിക്കാന്‍ പറ്റില്ലെന്ന് വിജയ് യേശുദാസ്
യേശുദാസിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയിലെ മുന്‍നിര ഗായകന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് വിജയ് യേശുദാസ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി സംഗീത ലോകത്ത് പിതാവിനെ പോലൊരു സ്ഥാനം നേടിയെടുക്കാന്‍ വിജയ്ക്ക് സാധിച്ചിരുന്നു. ഇതിന് പുറമേ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ സിനിമാ മേഖലയിലടക്കമുള്ള ചൂഷണത്തെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. എല്ലാ മേഖലയിലും അവസരം കൊടുക്കാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാന്‍ പലരും ആവശ്യപ്പെടാറുണ്ട്. ഇത്തരം കാര്യങ്ങള്‍ എങ്ങനെ ചോദിക്കാന്‍ പറ്റുന്നു എന്നാണ് താന്‍ ചിന്തിക്കുന്നതെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ വിജയ് യേശുദാസ് പറയുന്നത്.

പടത്തിനൊക്കെ എങ്ങനെ എങ്കിലും ചാന്‍സ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരെ മിസ് യൂസ് ചെയ്യുന്നവരുണ്ട്. അതും മോശമായ കാര്യമാണ്. അതൊക്കെ പുറത്ത് പറയാന്‍ എല്ലാവരും പേടിക്കും. കാരണം കിട്ടാനിരിക്കുന്ന ചാന്‍സുകള്‍ കൂടി പോവുമോ എന്നതായിരിക്കും ഭയം. ഒരു ആണായത് കൊണ്ട് ഞാനത്രയും അനുഭവിക്കുന്നില്ലായിരിക്കും. പക്ഷേ പെണ്ണുങ്ങളാണ് ഈ ഇന്‍ഡസ്ട്രിയില്‍ കൂടുതലായും അനുഭവിക്കേണ്ടി വരുന്നത്.
അതിനെ എതിര്‍ക്കാനും പറ്റില്ല. ഇപ്പോള്‍ ചില ശക്തമായ ഓര്‍ഗനൈസേഷനുകള്‍ ഇതിനെതിരെ ചോദിക്കാനൊക്കെ ഉണ്ട്. എന്നാലും ഒരാള്‍ക്ക് ഇങ്ങനൊക്കെ തോന്നുന്നത് എങ്ങനെയാണെന്നാണ് വിജയ് യേശുദാസ് ചോദിക്കുന്നത്. തന്റെ ഒരു അനുഭവം കൂടി പറയാം.
ഒരു പ്രശസ്ത സംഗീത സംവിധായകനോട് അദ്ദേഹത്തിന്റെ പാട്ടുകള്‍ മനോഹരമാണെന്നും എനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ എനിക്ക് ചാന്‍സ് കിട്ടാന്‍ വേണ്ടി അദ്ദേഹത്തെ സുഖിപ്പിച്ചതാണെന്ന് പുള്ളിയ്ക്ക് തോന്നിയിട്ടുണ്ടാവും.

അതൊക്കെ ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ചിരിക്കും. അങ്ങനെ ചിന്തിച്ചാലും കുഴപ്പമൊന്നുമില്ല. എന്നാല്‍ ഒരാള്‍ക്ക് ചാന്‍സ് കൊടുത്താല്‍ അത് വേറൊരു ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നതും അങ്ങനെ പറ്റിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല.
ഇവരൊക്കെ ചിന്തിക്കേണ്ടത് നിങ്ങളുടെ വീട്ടിലുള്ളവരോട് പുറത്ത് നിന്നുള്ളവരോ പ്രൊഡക്ഷനിലുള്ളവരോ വേറെ ആരെങ്കിലുമൊക്കെ ചാന്‍സ് തരാം പക്ഷേ നിങ്ങള്‍ എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞെങ്കില്‍ ഇവര്‍ക്ക് എന്തെങ്കിലും പറയാന്‍ സാധിക്കുമോ എന്നാണ് വിജയ് യേശുദാസ് ചോദിക്കുന്നത്.
ചില ആളുകള്‍ മാത്രമേ ഇങ്ങനെയുള്ളു. ജനറലൈസ് ചെയ്യാന്‍ സാധിക്കില്ല. ഒപ്പം ഇന്‍ഡസ്ട്രിയെ മൊത്തത്തില്‍ കുറ്റം പറയാനും പറ്റില്ല. ഈ ഇന്‍ഡസ്ട്രി മാത്രമല്ല എല്ലായിടത്തും ഇതൊക്കെ തന്നെയാണ്. ബിസിനസ്, കോര്‍പ്പറേറ്റ് മേഖലകളിലടക്കം ഇത്തരം ചൂഷണങ്ങളുണ്ട്. മനുഷ്യര്‍ മാറുകയല്ലാതെ കാര്യമില്ലെന്നും വിജയ് പറയുന്നു.


Click it and Unblock the Notifications











