»   » ഗായത്രി വീണയില്‍ സ്വരങ്ങള്‍ ഒഴുകിയത് 5 മണിക്കൂറിലേറെ, ഗിന്നസ് നേട്ടവുമായി വൈക്കം വിജയലക്ഷ്മി

ഗായത്രി വീണയില്‍ സ്വരങ്ങള്‍ ഒഴുകിയത് 5 മണിക്കൂറിലേറെ, ഗിന്നസ് നേട്ടവുമായി വൈക്കം വിജയലക്ഷ്മി

By: Nihara
Subscribe to Filmibeat Malayalam

ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി റെക്കോര്‍ഡ് നേട്ടവുമായി ഗായിക വൈക്കം വിജയലക്ഷ്മി. സംഗീതം സമസ്യയാക്കി ജീവിക്കുന്ന വിജയലക്ഷ്മിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹമായിരുന്നു ഗായത്രി വീണയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയെന്നുള്ളത്.

വ്യക്തി ജീവിതത്തിലുണ്ടായ തകര്‍ച്ചയൊന്നും സംഗീത ജീവിതത്തെ ബാധിക്കരുതെന്ന് വിജയലക്ഷ്മിക്ക് നിര്‍ബന്ധമുണ്ട്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയത് ശ്രോതാക്കളെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. വിവാഹത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണം അറിഞ്ഞപ്പോള്‍ സിനിമാ പ്രവര്‍ത്തകരുള്‍പ്പടെ എല്ലാവരും ഗായികയെ പിന്തുണച്ചു.

ഗായത്രി വീണയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് വിജയലക്ഷ്മി

തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ഗായത്രി വീണയില്‍ 67 ഗാനങ്ങള്‍ മീട്ടിയാണ് വൈക്കം വിജയലക്ഷ്മി ഈ നേട്ടം സ്വന്തമാക്കിയത്. ഒരേ ശ്രുതിയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന വ്യത്യസ്ത ശ്രുതിയിലുള്ള ഈണങ്ങള്‍ വായിക്കുന്ന ഏക ഗായികയാണ് വിജയലക്ഷ്മി. ആദ്യം ശാസ്ത്രീയ ഗാനവും പിന്നീട് സിനിമാ ഗാനവുമാണ് ഗായിക അവതരിപ്പിച്ചത്.

മൃദംഗം വായിച്ചത് എം ജയചന്ദ്രന്‍

വിജയലക്ഷ്മിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് എം ജയചന്ദ്രനാണ്. ഗായത്രി വീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കച്ചേരിയില്‍ നിന്നും പിന്നണി ഗാനരംഗത്തേക്ക്

സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിരുന്ന വാക്കം വിജയലക്ഷ്മി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ശ്രഈറാമിനൊപ്പം ചേര്‍ന്ന് ആലപിച്ച കാറ്റേ കാറ്റേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം ജയചന്ദ്രനാണ് വിജയലക്ഷ്മിയെ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തിയത്.

ആദ്യ ഗാനത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം

ആദ്യമായി പാടിയ രണ്ടു ഗാനങ്ങള്‍ക്കു സംസ്ഥാന പുരസ്‌കാരം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡിലെയും നടനിലെയും ഗാനങ്ങളിലൂടെയാണ് സംസ്ഥാനപുരസ്‌കാരങ്ങള്‍ ഗായികയെ തേടിയെത്തിയത്.

കാഴ്ച ലഭിക്കാനുള്ള ചികിത്സ ആരംഭിച്ചു

മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക്. ജന്‍മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഗായികയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ശുഭപ്രതീക്ഷയോടെ ഗായിക

നിലവില്‍ പ്രകാശം തിരിച്ചറിയാനും അടുത്തുള്ള വസ്തുക്കളെ നിഴല്‍ പോലെ കാണാനും ഗായികയ്ക്ക് കഴിയുന്നുണ്ട്. സംഗീത ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാര്യം കൂടിയാണിത്. തനിക്ക് നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് വിജയലക്ഷ്മി.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറി

വ്യക്തി ജീവിതത്തിലുണ്ടായ തകര്‍ച്ചയൊന്നും സംഗീത ജീവിതത്തെ ബാധിക്കരുതെന്ന് വിജയലക്ഷ്മിക്ക് നിര്‍ബന്ധമുണ്ട്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയത് ശ്രോതാക്കളെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് പറഞ്ഞിരുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്നും പിന്നണി ഗാനരംഗത്തു നിന്നു മാറി അധ്യാപികയാവാനുമാണ് പ്രതിശ്രുത വരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംഗീതത്തെ ജീവശ്വാസമായി കൊണ്ടു നടക്കുന്ന ഗായികയ്ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.

English summary
Vikom Vijayalakshmi obtain guinness record.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam