»   » എംടിയോട് ആ പെണ്‍കുട്ടി ചോദിച്ചു, 'സര്‍ ആര്‍ ദെ സ്റ്റില്‍ ഹാവിങ് സെക്‌സ്??' ഉത്തരം മുട്ടി എംടി

എംടിയോട് ആ പെണ്‍കുട്ടി ചോദിച്ചു, 'സര്‍ ആര്‍ ദെ സ്റ്റില്‍ ഹാവിങ് സെക്‌സ്??' ഉത്തരം മുട്ടി എംടി

Posted By: Rohini
Subscribe to Filmibeat Malayalam

മനുഷ്യന്റെ സങ്കീര്‍ണമായ ബന്ധങ്ങളും സംഘര്‍ഷഭരിതമായ മാനസിക വികാരങ്ങളും എംടിയുടെ എഴുത്തുകളില്‍ എന്നുമുണ്ടായിരുന്നു. അത് വായനക്കാരനോ പ്രേക്ഷകനോ ഉള്‍ക്കൊള്ളുന്നത് പോലെയാണ്. വെള്ളിത്തിരയില്‍ തന്റെ കഥാപാത്രത്തിന് ഒരു പ്രേക്ഷകയുടെ വ്യാഖ്യാനം ഒരിക്കല്‍ എംടിയെ പോലും അത്ഭുതപ്പെടുത്തി.

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും സിദ്ധാര്‍ത്ഥും ജക്കലിനും നിര്‍ത്തിയില്ല,അവര്‍ ആ ലിപ് ലോക്കില്‍ മുഴുകി!

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് എംടി ആ അനുഭവം പങ്കുവച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചെറുപുഞ്ചിരി എന്ന ചിത്രം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സമയത്തായിരുന്നു അത്. എംടിയുടെ വാക്കുകളിലൂടെ..

ബര്‍ലിന്‍ ഫെസ്റ്റിവല്‍

ഒടുവില്‍ ഉണ്ണികൃഷ്ണനെയും നിര്‍മല ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഞാന്‍ ചെയ്ത കുഞ്ഞ് ചിത്രമാണ് ഒരു ചെറുപുഞ്ചിരി. അത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിലിലൊക്കെ പോയിരുന്നു. എല്ലാവര്‍ക്കും വലിയ കാര്യമായി.

ഗെറ്റ് ടുഗെതര്‍ നടന്നപ്പോള്‍

ബര്‍ലിന്‍ ഫെസ്റ്റിവലില്‍ ആദ്യ ഷോയ്ക്ക് ശേഷം ഒരു ഗെറ്റ് ടുഗെതര്‍ നടന്നിരുന്നു. അതിന് വേണ്ടി വീണ്ടും ഒരു ചെറുപുഞ്ചിരി എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. അവിടെ വച്ചാണ് ഒരു സ്ത്രീ എംടിയോട് ആ ചോദ്യം ചോദിച്ചത്.

ചോദ്യവും ഉത്തരവും

'സര്‍ ആര്‍ ദേ സ്റ്റില്‍ ഹാവിങ് സെക്‌സ്??' (അവരിപ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ) എന്നായിരുന്നു ആ സ്ത്രീയുടെ ചോദ്യം. എന്താ അതിന് മറുപടി പറയുക എന്നറിയാതെ എംടി ഉള്ളില്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞുവത്രെ, 'ഐ മസ്റ്റ് ആസ്‌ക് ദെം' (ഞാന്‍ അത് അവരോട് ചോദിക്കണം) എന്ന്.

ഒരു ചെറുപുഞ്ചിരി എന്ന ചിത്രം

വാര്‍ധക്യത്തിന്റെ പ്രണയമായിരുന്നു 2000 ല്‍ എംടി തിരക്കഥ എഴുതി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിന്റെ കാതല്‍. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മല ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. ലെന, മാസ്റ്റര്‍ വിഘ്‌നേഷ്, തമ്പി കണ്ണന്താനം, ശ്രീദേവി ഉണ്ണി തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍

എംടിയ്ക്ക് പുരസ്‌കാരം

എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ആറാമത്തെ ചലച്ചിത്രമാണ് ഒരു ചെറുപുഞ്ചിരി. 2000 ലെ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഈ ചിത്രത്തിലൂടെ എം ടി വാസുദേവന്‍ നായര്‍ക്ക് ലഭിച്ചു.

English summary
Sir, are they still having sex; a lady asked to MT Vasudevan Nair

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam