ഇത്തവണ ഞാനൊരു കലക്ക് കലക്കുമെന്ന് ജയറാം, ട്രെയിലര്‍ കാണൂ
ജയറാം നായകനാകുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. വിജയ രാഘവനും രോഹണിയും സീമയും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
കേരള ചരിത്രത്തിലെ ഭരണ കര്‍ത്താവായിരുന്നു സര്‍ സിപി. എന്നാല്‍ സിനിമയില്‍ ജയറാം അവതരിപ്പിക്കുന്ന ചെത്തിമുറ്റത്ത് ഫിലിപ്പിന്റെ ചുരുക്കപ്പേരാണ് സര്‍ സിപി. ജയറാമും ഹണി റോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ സിപിയുടെ ഗുരുവായ നാരായണ പിഷാരടി ആയിട്ടാണ് വിജയരാഘവന്‍ എത്തുന്നത്.

എസ് സുരേഷ് ബാബുവാണ് കഥയും തിരക്കഥയും രചിക്കുന്നത്. ജയറാമിന് ഇനി റിലീസ് ചെയ്യാനുള്ള ഏക ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് ജയറാം ഈ ചിത്രത്തെ കാണുന്നത്.
ഫെയ്‌സ് ടു ഫെയ്‌സ്, രാജാധി രാജാ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മിക്കുന്ന സര്‍ സിപി, ഗുഡ്‌ലൈന്‍ റിലീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രെയിലര്‍ കാണൂ...


Click it and Unblock the Notifications











