ഈ മുറിവുകൾ എനിക്കൊരു വേദനയല്ല!! ഇത് കണ്ട് നിങ്ങൾ വിഷമിക്കേണ്ട, വിരലിലെ മുറിവുകളെ കുറിച്ച് അനൗഷ്ക
സിത്താർ കൊണ്ട് അത്ഭുതം സൃഷ്ടിച്ച കലാകാരനാണ് രവിശങ്കർ. അച്ഛനെ പോലെ തന്നെയാണ് മകളും. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന സിത്താർ വാദികരിൽ മുൻ നിരക്കാരിയാണ് മകൾ അനൗഷ്ക. അച്ഛന്റ പേരിലൂടെ കരിയർ തുടങ്ങിയെങ്കിലും പിന്നീട് സ്വന്തം കടഇന പ്രയത്നം കൊണ്ട് മേഖലയിൽ തന്റേതായ പേര് ഉണ്ടാക്കിയെടുക്കാൻ അനൗഷ്കയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ലോകം അറിയപ്പെടുന്ന സിത്താർ വാദികയാണ് അനൗഷ്ക.

കഴിഞ്ഞ ദിവസം അനൗഷ്ക തന്റെ വിരലുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പെരു വിരലിന്റേയും ചൂണ്ട് വിരലിന്റേയും ചിത്രങ്ങളായിരുന്നു അത്. വിരലുകളിലെ ആഴത്തിലുളള മുറിവ് കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. ഇതിനെ കുറിച്ച് അനൗഷ്ക പറയുന്നത് ഇങ്ങനെയാണ്.

വിരലുകളിലെ മുറിവ്
മാസങ്ങളായി നിരന്തരം സംഗീത പരിപാടികളിൽ സജീവമായിരിക്കുകയായിരുന്നു അനൗഷ. പരിപാടികൾക്ക് പുറമേ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പരിശീലനവുമുണ്ടാകും. ഇതിനു ശേഷമുള്ള വിരലിന്റെ ചിത്രങ്ങളായിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. സിത്താറിന്റെ തന്ത്രികളാൽ അനൗഷ്കയുടെ പെരുവിരലിലും ചൂണ്ട് വിരലിലും ആഴത്തിലുള്ള മുറിവും തഴമ്പും രൂപപ്പെട്ടിരിക്കുകയാണ്. അനൗഷ്കയുടെ വിരലുകളുടെ അവസ്ഥ കണ്ടപ്പോൾ ആരാധകർക്ക് പലർക്കും വിഷമമായിട്ടുണ്ട്. വിരലുകൾ സംരക്ഷിക്കാൻ ഇവർ ആവശ്യപ്പെട്ടിട്ടുമുണ്ട്.

സൂപ്പർ ഗ്ലൂ കവചം
അനൗഷ്കയുടെ പൊട്ടിയ വിരലുകൾ കണ്ട ആരാധകർ സൂപ്പർ ഗ്ലൂ കവചം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആരാധകരുടെ കരുതലിനും നിർദ്ദേശത്തിനും നന്ദിയും ഇവർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ മുറിവുകൾ തന്നെ ഒരിക്കലും വേദനപ്പിക്കുന്നില്ലെന്നായിരുന്നു അനൗഷ്കയുടെ മറുപടി. വളരെ നേർത്ത കമ്പികളുളള വാദ്യോപകരണമാണ് സിത്താർ. അതിനാൽ തന്നെ അതിന്റെ ആഴങ്ങളിൽ വേഗത്തിൽ ഇറങ്ങി ചെല്ലാൻ സാധിക്കുമെന്നും അനൗഷ്ക പറയുന്നു.

മുറിവ് നല്ലതാണ്
വിരലുകളിൽ ആഴത്തിലുള്ള ചാലുകളും തഴമ്പും രൂപപ്പെടുമ്പോൾ തന്ത്രികൾ പൊട്ടിപോകാതെ നമുക്ക് നന്നായി വായിക്കാൻ കഴിയും. സൂപ്പർ ഗ്ലൂ പോലുള്ള പദാർഥങ്ങൾ ഉപയോഗിക്കാൻ നിങ്ങളിൽ പലരും തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിങ്ങൾക്ക് മുന്നിൽ മറ്റൊരു നിർദ്ദേശം വയ്ക്കുകയാണെന്നും അനൗഷ്ക പറഞ്ഞു.

അമേരിക്കയിൽ ലഭ്യമായ ത്വക്ക്
സൂപ്പർ ഗ്ലൂവിനെക്കാൾ നല്ലത് അമേരിക്കയിൽ ലഭ്യമായ കൃത്യമ ത്വക്കാണ്. അത് ഗ്ലൂവിനെക്കാൾ നേർത്തതാണ്. എന്റെ തൊലി വളരെ നേർത്തതായതുകൊണ്ട് തനിയ്ക്ക് അതില്ലാതെ ജീവിക്കാൻ കഴിയില്ല. ത്വക്കിനെ മുറിപ്പെടുത്താതെ ചാലുകളും തഴമ്പുകളും എന്റെ വിരലിലുകളിൽ അതിന് സൃഷ്ടിക്കാൻ സാധിക്കും. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അനൗഷ്ക ഇക്കാര്യങ്ങൾ പ്രേക്ഷകരമായി പങ്കുവെച്ചത്.


Click it and Unblock the Notifications











