»   » പതിനേഴാമത്തെ വയസ്സിലാണ് പ്രണവ് ആ ഗാനമെഴുതിയത്, ആദിയിലെ ഗാനത്തെക്കുറിച്ച് സഹോദരിയുടെ വെളിപ്പെടുത്തല്‍

പതിനേഴാമത്തെ വയസ്സിലാണ് പ്രണവ് ആ ഗാനമെഴുതിയത്, ആദിയിലെ ഗാനത്തെക്കുറിച്ച് സഹോദരിയുടെ വെളിപ്പെടുത്തല്‍

Posted By:
Subscribe to Filmibeat Malayalam

നായകനായി അരങ്ങേറിയ ആദ്യ സിനിമയില്‍ സ്വന്തമായൊരു ഗാനം എഴുതി ആലപിക്കാനുള്ള ഭാഗ്യവും പ്രണവിനെ തേടിയെത്തിയിരുന്നു. സിനിമയില്‍ പാര്‍ട്ടി രംഗത്തിനിടയില്‍ ഒരു ഇംഗ്ലീഷ് ഗാനം ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് താന്‍ എഴുതാമെന്ന് പ്രണവ് തന്നെ അറിയിക്കുകയായിരുന്നുവെന്ന് നേരത്തെ ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. സ്വന്തമായെഴുതി ആലപിച്ച ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ആദിക്ക് വേണ്ടി പ്രണവ് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ ഇതെല്ലാം ഈ താരപുത്രന് മുന്നേയുണ്ടായിരുന്നു ഹോബികളാണെന്നതാണ് പ്രത്യേകത. പാര്‍ക്കൗറില്‍ ചെറുപ്പത്തിലേ താല്‍പര്യമുണ്ടായിരുന്നു. പ്രണവിനെ ആദിയിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ടത് ആക്ഷന്‍ രംഗങ്ങളായിരുന്നു. തായ്ഡലന്‍ഡില്‍ പോയാണ് പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചത്. അതുപോലെ ഈ സിനിമയ്ക്ക് വേണ്ടി ഇംഗ്ലീഷ് ഗാനമെഴുതി ആലപിച്ച സംഭവവും, പതിനേഴാമത്തെ വയസ്സിലാണ് അപ്പു അതെഴുതിയതെന്ന് കസിന്‍ സിസ്റ്ററായ സിതാര സുരേഷ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

പ്രണവിന്റെ ജിപ്‌സി ഗാനം

ആദിയിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു പ്രണവിന്റെ ജിപ്‌സി ഗാനം. ആദ്യ സിനിമയില്‍ത്തന്നെ ഗാനരചയിതാവായും ഗായകനായും അരങ്ങേറാനുള്ള ഭാഗ്യം കൂടിയാണ് ഈ താരപുത്രന് ലഭിച്ചത്.

സംവിധായകനോട് അങ്ങോട്ട് പറഞ്ഞു

പാര്‍ട്ടിക്കിടയില്‍ ഒരു ഇംഗ്ലീഷ് ഗാനം ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് അറിഞ്ഞതോടെ പ്രണവ് തന്നെയാണ് ജിത്തു ജോസഫിനോട് ആ ഗാനം താന്‍ എഴുതിക്കൊള്ളാമെന്ന് അറിയിച്ചത്. ഗാനരചന മാത്രമല്ല ആലാപനവും കൂടി പിന്നീട് പ്രണവ് ഏറ്റെടുത്തു.

പതിനേഴാമത്തെ വയസ്സില്‍ എഴുതിയത്

സോഷ്യല്‍ മീഡിയയിലൂടെ പ്രണവിന്റെ ജിപ്‌സി ഗാനം വൈറലായിരുന്നുയ യൂട്യൂബിലൂടെ മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. ഈ ഗാനത്തെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പതിനേഴാമത്തെ വയസ്സിലാണ് അപ്പു ഈ ഗാനം രചിച്ചതെന്ന് കസിനായ സിതാര സുരേഷ് പറയുന്നു.

സിതാര സുരേഷ് പറഞ്ഞത്

പ്രണവിന്റെ അമ്മ സുചിത്രയുടെ സഹോദരനായ സുരേഷ് ബാലാജിയുടെ മകളാണ് സിതാര. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസത്തിന്റെ ലൈന്‍ പ്രൊഡ്യൂസറായി സിതാര പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രണവിന്റെ ജിപ്‌സി ഗാനം ഷെയര്‍ ചെയ്തതിനോടൊപ്പമാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പ്രണവിനോടൊപ്പമുള്ള ഫോട്ടോയും

പ്രണവിനും മറ്റ് കസിന്‍സിനും ഒപ്പമുള്ള മനോഹരമായ ഒരു ഫോട്ടോയും സിതാര സുരേഷ് പങ്കുവെച്ചിട്ടുണ്ട്. സിതാരയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിതാരയുടെ പോസ്റ്റ് കാണൂ

സിതാരയുടെ പോസ്റ്റ് കാണൂ

പോസ്റ്ററില്‍ ഒളിപ്പിച്ച സസ്‌പെന്‍സ്

ആദിയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴാണ് പ്രേക്ഷകര്‍ അക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് പോസ്റ്ററിന്റെ താഴെ എഴുതിയിരുന്നു. ഇതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷയായത്. പ്രണവിന്റെ പാട്ട് ചിത്രത്തിലുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നില്ല. അവസാന നിമിഷമാണ് ഇക്കാര്യം പുറത്തായത്.

ഗാനരചന പ്രണവ് മോഹന്‍ലാല്‍

പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് കണ്ടതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായി. പ്രണവിന്‍രെ ഗാനം ചിത്രത്തിലുണ്ടെന്ന് ഇതോടെയാണ് ഉറപ്പിച്ചത്. പിന്നീട് ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സംവിധായകന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.

രചന മാത്രമല്ല ആലാപനവും

ചിത്രത്തില്‍ ഒരു ലൈവ് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള ഇംഗ്ലീഷ് ഗാനം എഴുതി ആലപിച്ചത് പ്രണവാണ്. താരം തന്നെയാണ് എഴുത്തിനെക്കുറിച്ചും പാടുന്നതിനെക്കുറിച്ചും തന്നോട് പറഞ്ഞതെന്ന് ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

English summary
Sitara Suresh talking about Pranav 's gypsy women song.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam