നീ മുകിലോ...! മകള്‍ക്കൊപ്പം ഉയരെയിലെ ഗാനം പാടി സിത്താര! വീഡിയോ കാണാം

By Midhun Raj

പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗതനായ മനു അശോകനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. പാര്‍വ്വതിക്കു പുറമെ ആസിഫ് അലിയും ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

സിനിമയുടെ ട്രെയിലറും പാട്ടുകളും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗോപി സുന്ദറായിരുന്നു ഉയരെയിലെ ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. ഉയരെയില്‍ സിത്താരയും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ നീ മുകിലോ എന്ന പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ ഗാനരംഗങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

uyare

നീ മുകിലോ ഗാനം പാടി സിത്താരയും മകള്‍ സാവന്‍ ഋതുവും ഫേസ്ബുക്കില്‍ എത്തിയിരുന്നു. സിത്താര തന്നെയായിരുന്നു മകള്‍ക്കൊപ്പം പാട്ട് പാടിയതിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. ഉയരെ വിജയമായതിന്റെ സന്തോഷവും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കുളള നന്ദിയും അറിയിച്ചുകൊണ്ടായിരുന്നു സിത്താര എത്തിയിരുന്നത്. സിനിമ വിജയമായതിന്റെ സന്തോഷത്തിലാണ് മകള്‍ക്കൊപ്പം പാട്ട് പാടുന്നതിന്റെ വീഡിയോ സിത്താര പുറത്തുവിട്ടിരിക്കുന്നത്.

More from Filmibeat

Read more about: sithara സിത്താര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X