»   » മുടി മുറിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്നുപറഞ്ഞ് സിതാര.. ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു!

മുടി മുറിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്നുപറഞ്ഞ് സിതാര.. ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ശിശുദിനത്തില്‍ താരം ആരാധകര്‍ക്ക് മുന്നില്‍ സര്‍പ്രൈസുമായി എത്തിയിരുന്നു. ജിവി പ്രകാശ് ചിത്രത്തില്‍ സിതാര ആലപിച്ച കണ്‍കള്‍ നീയേ എന്ന ഗാനത്തിന്റെ കവര്‍ വേഷനുമായാണ് താരം എത്തിയത്. മകള്‍ സാവന്‍ ഋതുവും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഈ വീഡിയോ റിലീസിന് മുന്നോടിയായി ഫേസ്ബുക്ക് ലൈവില്‍ സിതാര പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ നന്ദിതയാണ് താരം.. സത്യന് ലഭിക്കുന്നത്? ആത്മസഖിയിലെ താരങ്ങളുടെ പ്രതിഫലം

മുടി മുറിച്ചതെന്തിനായിരുന്നുവെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സിതാരയ്ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. തികച്ചും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് അവര്‍ മറുപടി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ നിരവധി പേര്‍ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

Sithara

പ്രിയസുഹൃത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ രൂപമാറ്റം നടത്തിയത്. കാരണമെന്തായാലും മുടിയുടെ നീളം, തോലിയുടെ കളര്‍ ശബ്ദത്തിന്റെ കനം മുതലായവ നിര്‍വചിക്കുന്ന മലയാളിസ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തോട് തനിക്ക് താല്‍പര്യമില്ലെന്ന് അവര്‍ തുറന്ന് പറയുന്നു. മുടിച്ച മുറിയെക്കുറിച്ച് വാചാലരാവുന്നതിന് പകരം മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ചും സമാധാനത്തെക്കുറിച്ചും വിശക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചും സംസാരിക്കാമെന്നും അവര്‍ കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Sithara Krishnakumar facebook post getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam