നമ്മള്‍ ടോക്‌സിക് ആവുന്നത് തിരിച്ചറിയാനാവില്ല; ഹേറ്റേഴ്‌സില്ലാത്ത ഗായിക? സിത്താര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. തനിക്ക് കൃത്യമായി രാഷ്ട്രീയ ബോധമുണ്ടെന്ന് തുറന്നു പറയുകയും പൊതു വിഷയങ്ങളില്‍ കൃത്യമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഗായിക കൂടിയാണ് സിത്താര. പൊതുവില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ഗായിക എന്നാണ് സിത്താര അറിയപ്പെടാറ്.

എന്നാല്‍ അത്തരം കാര്യങ്ങള്‍ ഉറപ്പിക്കാനൊന്നും പറ്റില്ലെന്ന് പറയുകയാണ് സിത്താര. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിത്താര കൃഷ്ണകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വളരെ ആപേക്ഷികമാണ് ഹേറ്റേഴ്‌സ് ഉണ്ടോ ഇല്ലയോ എന്നതൊക്കെ. എല്ലാം വളരെ കുറച്ചു സമയത്തേക്ക് മാത്രം നിലനില്‍ക്കുന്നതാവുമെന്നും സിത്താര പറയുന്നു.

sitara

'അങ്ങനെ ഒന്നുമില്ല, ഹേറ്റേഴ്‌സ് ഉണ്ടോ ഇല്ലയോ എന്നുള്ളതൊക്കെ റിലേറ്റീവ് ആണ്. ഹേറ്റേഴ്‌സ് ഉണ്ടെന്ന് തന്നെ വിചാരിക്കൂ, ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അതൊക്കെ കുറച്ച് സമയത്തേക്കാണ്. ഇഷ്ടവും അങ്ങനെ തന്നെയാണ്. ഇതൊക്കെ അവര്‍ രൂപീകരിക്കുന്നത് ടെലിവിഷനിലൂടെയോ ഇതുപോലെയുള്ള അഭിമുഖങ്ങളിലൂടെയോ ഒക്കെയാണ്,' സിത്താര പറയുന്നു.

അവരുടെ അഭിപ്രായങ്ങളോടോ അവരുടെ രാഷ്ട്രീയങ്ങളോടോ അല്ലെങ്കില്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങളോടോ ഒക്കെയുള്ള വിയോജിപ്പ്, ഓരോര്‍ത്തരുടെ ഉള്ളിലും നല്ലത് എന്നതിന് ഓരോര്‍ത്തര്‍ക്കും വ്യത്യസ്ത ഡെഫിനിഷന്‍ ആയിരിക്കും. അതിന് പുറത്ത് സംസാരിച്ചു കഴിഞ്ഞാലും ഹേറ്റേഴ്‌സ് സ്വാഭാവികമായും ഉണ്ടാകും.

ഏറ്റവും പ്രിയപ്പെട്ട ആളുകളെ വേദനിപ്പിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. അവരെയാണല്ലോ നമ്മള്‍ എല്ലാ ദിവസവും കാണുന്നത് എന്നും സിത്താര പറയുന്നു.

മാത്രമല്ല, ആളുകള്‍ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്നത് പ്രശ്‌നമാകുന്നു എന്ന് തോന്നുന്നത് അത് നമ്മള്‍ അത് കേള്‍ക്കുമ്പോഴാണ്. അവര്‍ക്ക് ഇഷ്ടമാണെന്ന് പറയുമ്പോള്‍ സന്തോഷിക്കുകയും അവര്‍ക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോള്‍ സങ്കടപ്പെടേണ്ടേ കാര്യവുമില്ല. ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അവര്‍ ഉണ്ടാക്കിയതാണ്. അവര്‍ക്ക് നമ്മളുമായി ബന്ധമില്ല.

നമ്മുടെ മനസോ ചിന്തകളോ ഒക്കെ നമ്മള്‍ തീരുമാനിക്കുന്നത് പോലെ മുന്നോട്് പോകുന്ന, അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടില്‍ നിന്ന് ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്. അത് ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അടയാളങ്ങള്‍ കാണുമ്പോള്‍ മാത്രം നമ്മള്‍ ഒന്ന് പേടിച്ചാല്‍ മതി. കാരണം നമുക്ക് അറിയില്ല ആള്‍ക്ക് നമ്മള്‍ എപ്പോഴാണ് ടോക്‌സിക് ആവുക എന്ന്.

നമുക്കെതിരെയുള്ള ആള്‍ക്കാരെ മാത്രമേ നമ്മള്‍ കാണുകയുള്ളു. നമ്മളും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നുണ്ടായിരിക്കാം. അത് മനസിലാക്കി തെറ്റ് തിരുത്തുക എന്നതിനപ്പുറം നമ്മളെ ഡിഫൈന്‍ ചെയ്യുന്നതിലൊന്നും കാര്യമില്ലെന്നാണ് കരുതുന്നതെന്നും സിത്താര പറയുന്നു.

സുഹൃത്തുക്കള്‍ ഒക്കെ ജീവിതത്തില്‍ വന്നു ചേര്‍ന്ന ആളുകളാണ്. ചിലത് ചില സമയത്തേക്ക് ഉണ്ടായിട്ടുള്ളതാണെന്നും സിത്താര പറയുന്നു. സംഗീത റിയാലിറ്റി ഷോയില്‍ മത്സരിച്ചുകൊണ്ടാണ് സിനിമ സംഗീത ലോകത്തേക്ക് സിത്താര ചുവടുവെക്കുന്നത്. സിനിമയില്‍ ആദ്യമായി പാടുന്നത് വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ എന്ന ചിത്രത്തിലെ പമ്മി പമ്മി എന്ന ഗാനത്തില്‍ അഭിനയിച്ചുകൊണ്ടാണ്.

sithara

ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ജിവി പ്രകാശ് കുമാര്‍, പ്രശാന്ത് പിള്ളൈ, ഗോപി സുന്ദര്‍, ബിജിബാല്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങി മലയാളത്തിലെ പ്രധാനപ്പെട്ട കമ്പോസര്‍മാര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഉടലാഴം എന്ന ചിത്രത്തില്‍ ആദ്യമായി കമ്പോസര്‍ ആവുകയും ചെയ്തു സിത്താര.

ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും സിത്താര പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, മൈലാഞ്ചി സീസണ്‍ 7, സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ സീസണ്‍ 3 തുടങ്ങി ഏഷ്യാനെറ്റടക്കം നിരവധി ചാനലുകളില്‍ റിയാലിറ്റി ഷോകളില് സിത്താര ജഡ്ജായി പങ്കെടുത്തിരുന്നു. ഗായികമായി മാത്രമല്ല, ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഗാനഗന്ധര്‍വന്‍, ചോല, സുന്ദരി ഗാര്‍ഡന്‍സ് തുടങ്ങിയ ചിത്രങ്ങളിലാണ്് സിത്താര അഭിനയിച്ചത്.

More from Filmibeat

Read more about: sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X