'അങ്ങനെയുളള ചുരുക്കം ചിലരില്‍ ഒരാളാണ് നിങ്ങള്‍ ഗോപിചേട്ടാ'! പിറന്നാള്‍ ആശംസയുമായി സിത്താര

By Midhun Raj

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജന്മദിനത്തില്‍ ആശംസാ കുറിപ്പുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ നിരവധി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് സിത്താര. ലോക് ഡൗണ്‍ കാലത്ത് പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക എത്തിയിരിക്കുകയാണ്. സ്‌നേഹം, ബഹുമാനം, വിശ്വാസം, ഇതെല്ലാം പ്രായവും, പകിട്ടും പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണെന്നും അങ്ങനെയുളള ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളാണ് ഗോപി സുന്ദറെന്നും സിത്താര പറയുന്നു.

gopi sundar-sithara

സിത്താരയുടെ കുറിപ്പ്;

സ്‌നേഹം, ബഹുമാനം, വിശ്വാസം, ഇതെല്ലാം പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ്. പുതിയ അറിവുകളെ, തിരുത്തലുകളെ കയ്യും, കണ്ണും, ചെവിയും, മനസ്സും നീട്ടി സ്വീകരിക്കുന്നവര്‍ അപൂര്‍വമാണ്.

ചുറ്റിനും വന്ന് കൂടുന്ന, എത്തിനോക്കുന്ന, സകല നെഗറ്റിവിറ്റികളെയും, പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കാനും ചേര്‍ത്തുനിര്‍ത്താനുമുള്ള ക്ഷമയും, മനസ്സും വലിയ പാഠങ്ങളാണ്. അങ്ങനെ ഉളള ചുരുക്കം ചിലരില്‍ ഒരാളാണ് നിങ്ങള്‍ ഗോപിചേട്ടാ. സന്തോഷത്തോടെയും സമാധാനത്തോടെയും പോസിറ്റീവുമായിരിക്കൂ. ഹാപ്പി ബെര്‍ത്ത്‌ഡേ. സിത്താര കൃഷ്ണകുമാര്‍ കുറിച്ചു.

ഗോപി സുന്ദറിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിത്താരയുടെ ആശംസാ കുറിപ്പ് വന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഇരുപതോളം സിനിമകളില്‍ സിത്താര പാടിയിരുന്നു. മോഹന്‍ലാലിന്റെ ഫ്‌ളാഷ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി ഗോപി സുന്ദര്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സംഗീത സംവിധായകന്‍ തിളങ്ങിയിരുന്നു.

ഗോപി സുന്ദറിന്റെ സംഗീതത്തില്‍ മിസ്റ്റര്‍ ഫ്രോഡ്, ലൈല ഒ ലൈല, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മിഖായേല്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, ഉയരെ തുടങ്ങിയ സിനിമകളിലെല്ലാം സിത്താര പാടിയിരുന്നു. 2012മുതല്‍ മലയാളത്തില്‍ തിരക്കേറിയ സംഗീത സംവിധായകനായി മാറിയ ആളാണ് ഗോപി സുന്ദര്‍.

Read more about: gopi sundar sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X